കുഞ്ചിത്തണ്ണി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് റവന്യു വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു 

കുഞ്ചിത്തണ്ണി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് റവന്യു വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു 

Sep 25, 2026 - 15:50
Sep 25, 2026 - 15:51
 0
കുഞ്ചിത്തണ്ണി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് റവന്യു വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു 
This is the title of the web page

ഇടുക്കി: റവന്യു വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പുതിയ സമീപനവും കാഴ്ചപ്പാടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് റവന്യു വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍. റീ ബില്‍ഡ് കേരളാ ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തിയാക്കിയ കുഞ്ചിത്തണ്ണി സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ ജനങ്ങള്‍ നേരിടുന്ന ഭൂമി സംബന്ധമായ പ്രശ്‌നങ്ങള്‍ അനന്തമായി നീണ്ടുപോകാതെ സമയബന്ധിതമായി തീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. എഫ്. രാജ എംഎല്‍എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫന്‍, ദേവികുളം സബ് കലക്ടര്‍ വി എം ആര്യ, അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോഹനന്‍ നായര്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ജോര്‍ജ് തോമസ്, മായാ ഷാജു, എഡിഎം മിനി കെ ജോണ്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow