ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ആദരവുമായി വെള്ളത്തൂവല്‍ പഞ്ചായത്ത്
ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ആദരവുമായി വെള്ളത്തൂവല്‍ പഞ്ചായത്ത്
ഇടുക്കി: വെള്ളത്തൂവല്‍ പഞ്ചായത്തില്‍ സ്വച്ഛത ഹി സേവ 2026 എന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കൈയോടു കൈ ക്യാമ്പയിന്റെ ഉദ്ഘാടനവും ഹരിത കര്‍മ സേനാംഗങ്ങളെ ആദരിക്കലും നടത്തി. പ്രസിഡന്റ് ജോര്‍ജ് തോമസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി സി ജയന്‍ അധ്യക്ഷനായി. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ എന്‍ സജികുമാര്‍, ക്ഷേമ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശോഭ കുഞ്ഞുമോന്‍, സെക്രട്ടറി പി കെ സതീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?