ധീരജ് വധക്കേസ്: വിചാരണ നീട്ടി കുറ്റവാളികളെ രക്ഷപ്പെടുത്താൻ കോൺഗ്രസ് ശ്രമം നടത്തുന്നുവെന്ന് സിപിഐ എം 

ധീരജ് വധക്കേസ്: വിചാരണ നീട്ടി കുറ്റവാളികളെ രക്ഷപ്പെടുത്താൻ കോൺഗ്രസ് ശ്രമം നടത്തുന്നുവെന്ന് സിപിഐ എം 

Oct 10, 2026 - 10:52
 0
ധീരജ് വധക്കേസ്: വിചാരണ നീട്ടി കുറ്റവാളികളെ രക്ഷപ്പെടുത്താൻ കോൺഗ്രസ് ശ്രമം നടത്തുന്നുവെന്ന് സിപിഐ എം 
This is the title of the web page

ഇടുക്കി: ധീരജ് രാജേന്ദ്രന്‍ വധക്കേസിൽ വിചാരണ നീട്ടി കുറ്റവാളികളെ രക്ഷപ്പെടുത്താനുള്ള കോണ്‍ഗ്രസ് ശ്രമം വിലപ്പോകില്ലെന്ന് സിപിഐ എം ഇടുക്കി ഏരിയ കമ്മിറ്റി. പ്രതികൾ ഹാജരാകാതെയും വക്കീലിനെ മാറ്റാനുള്ള അപേക്ഷ നൽകിയും കോടതി നടപടികൾ ബോധപൂർവ്വം നീട്ടിക്കൊണ്ടു പോകുകയാണെന്നാണ് ആരോപണം. കെപിസിസി പ്രസിഡന്‍റ് തന്നെ പ്രതികളെ പരസ്യമായി ന്യായീകരിച്ചതും ഒന്നാം പ്രതിയെ ഡിസിസി മെമ്പറാക്കിയതും ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കേസ് വിചാരണയ്ക്ക് എടുക്കാതിരിക്കാന്‍ 7 ഉം 8 ഉം പ്രതികള്‍ തങ്ങളെ പ്രതിസ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ജില്ലാ കോടതി നിരുപാധികം തള്ളി. തുടര്‍ന്ന് പ്രതികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചെങ്കിലും കേസിന്‍റെ വസ്തുതകള്‍ പരിശോധിച്ച ഹൈക്കോടതി ഇവര്‍ നല്‍കിയ ഹര്‍ജി തള്ളുകയും വിചാരണ നടപടികള്‍ തുടരാന്‍ വിചാരണ കോടതിയോട് നിര്‍ദ്ദേശിക്കുകയും ചെയ്തു.

Slide 1
Slide 2

വിചാരണ ആരംഭിച്ചപ്പോള്‍ പ്രതികള്‍ ഹാജരാകാതെയും വീണ്ടും വക്കീലിനെ മാറ്റുന്നതിനുള്ള അപേക്ഷ നല്‍കിയും കേസ് നീട്ടിക്കൊണ്ടു പോകുന്നതിന് ബോധപൂര്‍വം ശ്രമിക്കുകയാണ്. കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് ജാമ്യം നിഷേധിക്കപ്പെട്ട പ്രതികളെ പൊതുപരിപാടിയില്‍ പങ്കെടുപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ് നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്. കൊല്ലപ്പെട്ട ധീരജിനും കുടുംബത്തിനും നിയമവ്യവസ്ഥിതി നീതി നല്‍കുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായും ഭരണ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും നേതാക്കൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം റോമിയോ സെബാസ്റ്റ്യന്‍, ഏരിയ സെക്രട്ടറി പി ബി സബീഷ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ ജി സത്യന്‍, ലിസി ജോസ് എന്നിവര്‍ പങ്കെടുത്തു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow