ഉപ്പുതോട് ഗവ. യുപി സ്കൂളിൽ ക്രിയേറ്റീവ് കോർണർ ആരംഭിച്ചു

ഉപ്പുതോട് ഗവ. യുപി സ്കൂളിൽ ക്രിയേറ്റീവ് കോർണർ ആരംഭിച്ചു

Oct 10, 2026 - 12:21
 0
ഉപ്പുതോട് ഗവ. യുപി സ്കൂളിൽ ക്രിയേറ്റീവ് കോർണർ ആരംഭിച്ചു
This is the title of the web page

ഇടുക്കി: സമഗ്ര ശിക്ഷാ കേരളവും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും ചേർന്ന് ഉപ്പുതോട് ഗവ. യുപി സ്കൂളിൽ ശാസ്ത്ര വിദ്യാർഥികൾക്കായി ക്രിയേറ്റീവ് കോർണർ ആരംഭിച്ചു. റോയി കെ പൗലോസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ശാസ്‌ത്ര സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ വിദ്യാർഥികൾക്ക് കൂടുതൽ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്രിയേറ്റീവ് കോർണർ സ്ഥാപിച്ചത്. പദ്ധതി ഒരുക്കുന്നത്. മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ജിപ്സി ജിമ്മി അധ്യക്ഷയായി. ജില്ലാ പ്രൊജക്ട് കോ- ഓർഡിനേറ്റർ സോമൻ ടിവി പദ്ധതി വിശദീകരണം നടത്തി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പി ഉസ്മാൻ, മരിയാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി പുൽകുന്നേൽ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോളി ജോയി, വാർഡ് മെമ്പർ രജ്ജിത്ത് എൻ എസ്, എഇഒ സി രാജശേഖരൻ, പിടിഎ പ്രസിഡന്റ് സോജി ജോൺ, ഹെഡ്മിസ്ട്രസ് സോണിയ ജോസഫ്, ബിനോജ് എം ആർ, സ്വാഗത സംഘം ചെയർമാൻ ബേബി ചൂരക്കുഴിയിൽ, കൺവീനർ സീമോൻ വാസു തുടങ്ങിയവർ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow