ഇരട്ടയാര്‍ സെന്റ് തോമസ് സ്‌കൂളില്‍ 'അഗ്രോഫെസ്റ്റ്' നടത്തി
ഇരട്ടയാര്‍ സെന്റ് തോമസ് സ്‌കൂളില്‍ 'അഗ്രോഫെസ്റ്റ്' നടത്തി

ഇടുക്കി: ഇരട്ടയാര്‍ സെന്റ്. തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കാര്‍ഷിക വിളകളുടെയും കാര്‍ഷിക ഉപകരണങ്ങളുടെയും പ്രദര്‍ശനം സംഘടിപ്പിച്ചു. 'അഗ്രോഫെസ്റ്റ് - 2ഗ25' പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് പ്രദര്‍ശനം ഒരുക്കിയത്. പഴയകാല കാര്‍ഷിക വിളകളും ഉപകരണങ്ങളും പരിചയപ്പെടാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിച്ചു. സുഗന്ധവ്യഞ്ജനങ്ങള്‍, കിഴങ്ങുവര്‍ഗങ്ങള്‍, പച്ചക്കറികള്‍, ഇലവര്‍ഗങ്ങള്‍, പഴവര്‍ഗങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍ തുടങ്ങി 300ല്‍ പരം ഉല്‍പ്പന്നങ്ങള്‍ അഗ്രോഫെസ്റ്റിലുണ്ടായിരുന്നു. അസിസ്റ്റന്റ് മാനേജര്‍ ഫാ. പ്രിന്‍സ് പുളിയാങ്കല്‍ അധ്യക്ഷനായി. ഇരട്ടയാര്‍ കൃഷി ഓഫീസര്‍ ഡെല്ല തോമസ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗം ജിന്‍സണ്‍ വര്‍ക്കി, പ്രിന്‍സിപ്പല്‍ ജിജി എബ്രഹാം, ഹെഡ്മാസ്റ്റര്‍ ജോര്‍ജുകുട്ടി എം.വി, പിടിഎ പ്രസിഡന്റ് സിജോ ഇലന്തൂര്‍, എംപിടിഎ പ്രസിഡന്റ് ബിനു ജസ്റ്റിന്‍, കണ്‍വീനര്‍ രാജി പി ജോസഫ് എന്നിവര്‍ സംസാരിച്ചു. അധ്യാപകരായ റെജിമോള്‍ തോമസ്, കൊച്ചുറാണി ജോസഫ്, സിജി മാത്യൂ, സെലിന്‍ ജോസഫ്, സുമി ഏബ്രഹാം, സില്‍ജ പീറ്റര്‍, ജാന്‍സി മാത്യൂ, എബി ടി ജെയിംസ്, ഷിബു എം കോലംകുഴി, ബിന്‍സ് ദേവസ്യാ, ജിറ്റോ മാത്യൂ, സിബിന്‍ ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






