കല്ലറ സുകുമാരൻ അനുസ്മരണം 12ന് പീരുമേട്ടിൽ
കല്ലറ സുകുമാരൻ അനുസ്മരണം 12ന് പീരുമേട്ടിൽ
ഇടുക്കി: ഇന്ത്യൻ ദലിത് ഫെഡറേഷന്റെയും തൊഴിലാളികളെ തൊഴിലാളികൾ തന്നെ നയിക്കണം എന്ന മാർക്‌സിയൻ കാഴ്ചപ്പാടിൽ പ്രവർത്തിക്കുന്ന സെൻട്രൽ ഓഫ് കേരള ട്രേഡ് യൂണിയന്റെയും സ്ഥാപക നേതാവ് കല്ലറ സുകുമാരൻ്റെ 30-ാം ചരമ വാർഷികാനുസ്‌മരണം 12ന് പീരുമേട്ടിൽ നടക്കും. രാവിലെ 9ന് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും. ഉച്ചകഴിഞ്ഞ് മരിയഗിരി സ്കൂൾ ജങ്ഷനിൽ നിന്ന് അനുസ്മരണ റാലി ആരംഭിക്കും. തുടർന്ന് നടക്കുന്ന അനുസ്മരണ സമ്മേളനം ജലവിഭവ ഭവന നിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് ഉദ്ഘാ ടനം ചെയ്യും. ഐഡിഎഫ് സംസ്ഥാന പ്രസിഡന്റ് പി ഷൺമുഖൻ അധ്യക്ഷനാകും. അഡ്വ. ഡീൻ കുര്യാക്കോസ് എം പി മുഖ്യപ്രഭാഷണം നടത്തും. അഡ്വ. സിറിയക് തോമസ് എം എൽ എ, സി കെ ടി യു ജനറൽ സെക്രട്ടറി കല്ലറ ശശീന്ദ്രൻ എന്നിവർ സംസാരിക്കും
What's Your Reaction?