കേരളത്തിലെ അമ്മമാരെ കണ്ണീരിലാഴ്ത്തിയ എല്‍ഡിഎഫ് സര്‍ക്കാരിനെ അമ്മമാര്‍ തന്നെ പുറത്താക്കും: ജെബി മേത്തര്‍ എംപി
കേരളത്തിലെ അമ്മമാരെ കണ്ണീരിലാഴ്ത്തിയ എല്‍ഡിഎഫ് സര്‍ക്കാരിനെ അമ്മമാര്‍ തന്നെ പുറത്താക്കും: ജെബി മേത്തര്‍ എംപി
ഇടുക്കി: കേരളത്തിലെ അമ്മമാരെ കണ്ണീരിലാഴ്ത്തിയ പിണറായി സര്‍ക്കാരിനെ അമ്മമാര്‍ തന്നെ പുറത്താക്കുമെന്ന് ജെബി മേത്തര്‍ എം പി. സംസ്ഥാനത്ത് 100 സീറ്റ് നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്നും എംപി പറഞ്ഞു. നെടുങ്കണ്ടത് മഹിളാ കോണ്‍ഗ്രസ്് പ്രവര്‍ത്തകര്‍ക്കൊപ്പം അഡ്വ. സേനാപതി വേണുവിന് വോട്ട് അഭ്യര്‍ത്ഥിച്ചശേഷം സംസാരിക്കുകയായിരുന്നു എം പി. വ്യാപാരികളെയും നാട്ടുകാരെയും നേരില്‍കണ്ട് വനിതാ, യുവജന, വയോധിക ക്ഷേമത്തിനായി യുഡിഎഫ് വിഭവനം ചെയ്യുന്ന പദ്ധതികളും വിശദീകരിച്ചു. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മിനി സാബു, നിയോജക മണ്ഡലം പ്രസിഡന്റ് ശ്യാമളാ വിശ്വനാഥന്‍, മിനി ടോമി, സിനി, ജോത്സന, ബീന സിബി, ഓമന വിജയന്‍, അനീഷി രാജേഷ്, ലിന്‍സി, സെലിന്‍, സോണിയ മാര്‍ട്ടിന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
What's Your Reaction?