അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറും: മന്ത്രി റോഷി അഗസ്റ്റിന്‍
അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറും: മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി: കാഞ്ചിയാര്‍ പഞ്ചായത്തില്‍ വികസന സദസ് നടത്തി. മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. അതിദരിദ്രര്‍ ഇല്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറാന്‍ പോകുകയാണെന്നും നവംബര്‍ 1ന് പ്രഖ്യാപന മുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. 67,000 അതിദരിദ്രരെ കണ്ടെത്തി പൊതുസമൂഹത്തിനൊപ്പം എത്തിക്കാന്‍ കഴിഞ്ഞു. പഞ്ചായത്തില്‍ കഴിഞ്ഞ 5 വര്‍ഷമായി നടന്ന വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനും ചര്‍ച്ച ചെയ്യാനുമാണ് സദസ് നടത്തിയത്. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തന പ്രദര്‍ശനവും നടത്തി. കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് അധ്യക്ഷനായി. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. കാഞ്ചിയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജയകുമാരി ജയകുമാര്‍, കട്ടപ്പന ബ്ലോക്ക് പഞ്ചായത്തംഗം ജലജ വിനോദ്, പഞ്ചായത്തംഗം തങ്കമണി സുരേന്ദ്രന്‍, ബിന്ദു മധുക്കുട്ടന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






