ഫിലമെന്റ് കലാസാഹിത്യ വേദി കാഞ്ചിയാറില്‍ പുസ്തക പ്രകാശനവും ഹ്രസ്വചിത്രപ്രദര്‍ശനവും നടത്തി
ഫിലമെന്റ് കലാസാഹിത്യ വേദി കാഞ്ചിയാറില്‍ പുസ്തക പ്രകാശനവും ഹ്രസ്വചിത്രപ്രദര്‍ശനവും നടത്തി
ഇടുക്കി: ഫിലമെന്റ് കലാസാഹിത്യ വേദി ജില്ലാ കമ്മിറ്റിയുടെ പുസ്തക പ്രകാശനവും ഹ്രസ്വചിത്രപ്രദര്‍ശനവും കവി കെ ആര്‍ രാമചന്ദ്രന്‍ ഉദ്ഘാടനംചെയ്തു. ഫിലമെന്റ് കലാസാഹിത്യവേദി സംസ്ഥാന അധ്യക്ഷന്‍ കാഞ്ചിയാര്‍ മോഹനന്‍ മുഖ്യാതിഥിയായി. സാഹിത്യകാരന്‍ മോബിന്‍ മോഹന്‍ പുസ്തക പ്രകാശനവും മാധ്യമപ്രവര്‍ത്തകന്‍ ബിജു വൈശ്യന്‍ ഹ്രസ്വചിത്രങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മവും നിര്‍വഹിച്ചു. ഫിലമെന്റ് ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റിയിലെ 32 കഥാകൃത്തുക്കളുടെ കഥാസമാഹാരമായ എഴുത്തകം, സല്‍മ ശ്യാം രചിച്ച തണല്‍ വഴികള്‍ എന്ന കഥാസമാഹാരം, ഫിലമെന്റ് കലാകാരന്മാര്‍ തയ്യാറാക്കിയ പത്ത് ഹ്രസ്വചിത്രങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവുമാണ് നടത്തിയത്. മിനി മോഹനന്‍ അധ്യക്ഷയായി. എച്ച്‌സിഎന്‍ മാനേജിങ് ഡയറക്ടര്‍ ജോര്‍ജി മാത്യു മുഖ്യപ്രഭാഷണം നടത്തി. ജില്ലയിലെ എഴുത്തുകാരായ കെ ആര്‍ രാമചന്ദ്രന്‍, കാഞ്ചിയാര്‍ രാജന്‍ ഉള്‍പ്പെടെയുള്ള കലാ-സാഹിത്യ മേഖലയില്‍ കഴിവ് തെളിയിച്ചവരെ ചടങ്ങില്‍ അനുമോദിച്ചു. പ്രിയ വിജീഷ്, ജോര്‍ജ് ഐപ്പന്‍പറമ്പില്‍, സുരേഷ് ബാബു, രാജേഷ് കെ വി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?