പാണ്ടിപ്പാറയില്‍ മോഷണശ്രമം: വൃദ്ധദമ്പതികളെ അതിഥി തൊഴിലാളി ആക്രമിച്ചു
പാണ്ടിപ്പാറയില്‍ മോഷണശ്രമം: വൃദ്ധദമ്പതികളെ അതിഥി തൊഴിലാളി ആക്രമിച്ചു
ഇടുക്കി: തങ്കമണി പാണ്ടിപ്പാറയില്‍ വൃദ്ധദമ്പതികളെ അതിഥി തൊഴിലാളി ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. പാണ്ടിപ്പാറ കാത്തിരക്കാട്ട് മാത്യു ജോസഫ്(72), ഭാര്യ അന്നമ്മ(70) എന്നിവര്‍ക്കാണ് പരിക്ക്. ഞായറാഴ്ച രാവിലെ ആറോടെയാണ് സംഭവം. വീടിന്റെ പിന്‍വശത്ത് പതിയിരുന്ന മോഷ്ടാവ്, ദമ്പതികള്‍ വാതില്‍ തുറന്നയുടന്‍ അകത്തേയ്ക്ക് തള്ളിക്കയറി. തടയാന്‍ ശ്രമിച്ചപ്പോള്‍ തൂമ്പ ഉപയോഗിച്ച് മാത്യുവിന്റെ തലയ്ക്കടിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന്, കാലുകളില്‍ പിടിച്ച് നിലത്തേയ്ക്ക് തള്ളിവീഴ്ത്തി. തടയാന്‍ ശ്രമിച്ച അന്നമ്മയെയും തള്ളിയിട്ടു. മാത്യുവിന്റെ തലയുടെ പിന്‍ഭാഗത്തും അന്നമ്മയുടെ കൈയ്ക്കും പരിക്കേറ്റു. ഇവരുടെ നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തിയതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. ദമ്പതികളെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്നമ്മ അര്‍ബുദരോഗിയാണ്. തങ്കമണി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളും പ്രദേശത്തെ അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങളും ശേഖരിച്ച് അന്വേഷണം തുടങ്ങി.
What's Your Reaction?