ഗുരുദേവ നിന്ദയ്‌ക്കെതിരെ എസ്എന്‍ഡിപി യോഗം ഇടുക്കി യൂണിയന്‍ ചെറുതോണിയില്‍ പ്രതിഷേധ പ്രകടനം നടത്തി 

ഗുരുദേവ നിന്ദയ്‌ക്കെതിരെ എസ്എന്‍ഡിപി യോഗം ഇടുക്കി യൂണിയന്‍ ചെറുതോണിയില്‍ പ്രതിഷേധ പ്രകടനം നടത്തി 

Sep 26, 2026 - 10:40
 0
ഗുരുദേവ നിന്ദയ്‌ക്കെതിരെ എസ്എന്‍ഡിപി യോഗം ഇടുക്കി യൂണിയന്‍ ചെറുതോണിയില്‍ പ്രതിഷേധ പ്രകടനം നടത്തി 
This is the title of the web page

ഇടുക്കി: ശ്രീനാരായണ ഗുരുദേവനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കെ വി സുഭാഷിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ്എന്‍ഡിപി യോഗം ഇടുക്കി യൂണിയന്‍ ചെറുതോണിയില്‍ പ്രകടനം നടത്തി. നേരത്തെയും ആഭിചാരക്രിയകളും തട്ടിപ്പുകളും ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ള വ്യക്തിയാണ് സുഭാഷ്. സമത്വവും മാനവികതയും ഉയര്‍ത്തിപ്പിടിച്ച മഹാനായ നവോഥാന നായകനെതിരെ ഏറ്റവും നിന്ദ്യമായ ഭാഷയിലാണ് ഇയാള്‍ നുണപ്രചാരണം നടത്തിയതെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു. യൂണിയന്‍ പ്രസിഡന്റ് പി. രാജന്‍, സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത്, കൗണ്‍സിലര്‍മാരായ മനേഷ് കുടിക്കയത്ത്, കെ എസ് ജിസ്, വനിതാസംഘം നേതാക്കളായ ഡോ. ഷീല, ഷീല രാജീവ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow