തങ്കമണിയില്‍ ലോറിയില്‍ തടികയറ്റുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു
തങ്കമണിയില്‍ ലോറിയില്‍ തടികയറ്റുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു
ഇടുക്കി: കാമാക്ഷിയില്‍ ഗവ. ആശുപപത്രിക്കുസമീപം ലോറിയില്‍ തടികയറ്റുന്നതിനിടയില്‍ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. തങ്കമണി തമ്പുരാന്‍കുന്ന് കോശിക്കുഴിയില്‍ ജോര്‍ജിന്റെ മകന്‍ ഷൈജു (41)വാണ് മരിച്ചത്. ലോറിയുടെ മുകളില്‍നിന്ന് തടി ലോഡ് ചെയ്യുന്നതിനിടെ നിവര്‍ന്നപ്പോള്‍ മുകളില്‍ കൂടിപോയ വൈദ്യുത കമ്പിയില്‍ സ്പര്‍ശിക്കുകയായിരുന്നു. ഷൈജുവിനെ ഉടന്‍തന്നെ തങ്കമണി സഹകരണ ആശുപത്രിയിലും തുടര്‍ന്ന് കട്ടപ്പന സഹകരണ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തുടര്‍ന്ന് മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ റോണി. മക്കള്‍: ജുവല്‍, എഡ്വിവിന്‍, മിലന്‍. സംസ്‌കാരം ശനിയാഴ്ച കാമാക്ഷി ഇന്ത്യാ പെന്തലക്കാസ് സഭാ പള്ളി സെമിത്തേരിയില്‍.
What's Your Reaction?
