മറയൂരില്‍ ട്രാവലര്‍ മറിഞ്ഞ് 5 പേര്‍ക്ക് പരിക്ക്  

മറയൂരില്‍ ട്രാവലര്‍ മറിഞ്ഞ് 5 പേര്‍ക്ക് പരിക്ക്  

May 22, 2026 - 18:05
 0
മറയൂരില്‍ ട്രാവലര്‍ മറിഞ്ഞ് 5 പേര്‍ക്ക് പരിക്ക്  
This is the title of the web page

ഇടുക്കി: മറയൂര്‍-കാന്തല്ലൂര്‍ റോഡില്‍ ആനക്കോട്ടപ്പാറ വളവില്‍ നിയന്ത്രണം നഷ്ടപ്പെട്ട  ട്രാവലര്‍ മറിഞ്ഞ് 5 പേര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട് ചെന്നൈ നുങ്കമ്പാക്കം സ്വദേശികള്‍ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം. മറയൂര്‍, കാന്തല്ലൂര്‍ മേഖലയിലേക്ക് വിനോദസഞ്ചാരത്തിനെത്തിയ 13 അംഗ സംഘമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവരെ മറയൂരിലെ സ്വകര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനം ഒരുമരത്തില്‍ തങ്ങി നിന്നതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി.

What's Your Reaction?

like

dislike

love

funny

angry

sad

wow