തങ്കമണി അങ്കണവാടി വാര്‍ഷികം ആഘോഷിച്ചു

തങ്കമണി അങ്കണവാടി വാര്‍ഷികം ആഘോഷിച്ചു

May 23, 2026 - 10:19
 0
തങ്കമണി അങ്കണവാടി വാര്‍ഷികം ആഘോഷിച്ചു
This is the title of the web page

ഇടുക്കി: കാമാക്ഷി പഞ്ചായത്തിലെ തങ്കമണി അങ്കണവാടിയില്‍ വാര്‍ഷികാഘോഷം ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിജു നെടുഞ്ചേരില്‍ ഉദ്ഘാടനം ചെയ്തു. അങ്കണവാടി പഠനം പൂര്‍ത്തിയാക്കിയ  കുട്ടികള്‍ക്ക് പഞ്ചായത്തംഗം ഷൈനി മാവേലി ഉപഹാരങ്ങള്‍ വിതരണം ചെയ്തു. എഎല്‍എംഎസ്‌സി പ്രസിഡന്റ് മനു ജോസഫ് അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വത്സമ്മ ശശികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗം ഷേര്‍ലി ജോസഫ്, അങ്കണവാടി ടീച്ചര്‍ ആന്‍സമ്മ ജോസഫ്, എംപിടിഎ പ്രതിനിധി ആനിയമ്മ തോമസ്, ജൈസമ്മ ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് അങ്കണവാടി കുട്ടികളുടെയും വര്‍ണ്ണക്കൂട് കുട്ടികളുടെയും, വിവിധ കലാപരിപാടികളും നടത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow