ഇഎസ്എ: കത്തോലിക്ക കോണ്‍ഗ്രസ് ഇടുക്കി രൂപതാ സമിതി 16ന് കര്‍ഷക പ്രതിരോധ ദിനം ആചരിക്കും

ഇഎസ്എ: കത്തോലിക്ക കോണ്‍ഗ്രസ് ഇടുക്കി രൂപതാ സമിതി 16ന് കര്‍ഷക പ്രതിരോധ ദിനം ആചരിക്കും

Sep 13, 2026 - 11:19
 0
ഇഎസ്എ: കത്തോലിക്ക കോണ്‍ഗ്രസ് ഇടുക്കി രൂപതാ സമിതി 16ന് കര്‍ഷക പ്രതിരോധ ദിനം ആചരിക്കും
This is the title of the web page

ഇടുക്കി: ഇഎസ്എ കരടുവിജ്ഞാപനത്തിലെ കര്‍ഷകദ്രോഹ നിര്‍ദേശങ്ങള്‍ക്കെതിരെ കത്തോലിക്ക കോണ്‍ഗ്രസ് ഇടുക്കി രൂപതാ സമിതി 16ന് കര്‍ഷക പ്രതിരോധ ദിനം ആചരിക്കും. ഇടുക്കി രൂപതയിലെ 105 കേന്ദ്രങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കും. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഏഴാമത് കരട് വിജ്ഞാപനത്തിലെ നിര്‍ദേശങ്ങള്‍ ജില്ലയിലെ കാര്‍ഷിക മേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുമെന്നാണ് കര്‍ഷക സമൂഹത്തിലെ ആശങ്ക. പരിസ്ഥിതിലോല പ്രദേശത്തുനിന്ന് ജനവാസ മേഖലകളെയും തോട്ടങ്ങളെയും ഒഴിവാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. 12 വര്‍ഷത്തിലേറെയായി വിജ്ഞാപനങ്ങള്‍ക്കെതിരെ ജനങ്ങള്‍ ഉയര്‍ത്തിയ പ്രതിരോധങ്ങളും പ്രതിഷേധങ്ങളും കണക്കിലെടുക്കാതെ ആദ്യ വിജ്ഞാനത്തിലെ ഭൂവിസ്തൃതി തന്നെയാണ് പുതിയ വിജ്ഞാപനത്തിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. 9107 ചതുരശ്ര കിലോമീറ്റര്‍ വനം എന്നത് കേരളത്തിലെ മുഴുവന്‍ വനങ്ങളുടെയും വിസ്തൃതിയാണ്. പരിസ്ഥിതി ലോല മേഖല നിര്‍ണയിക്കുമ്പോള്‍ കേരളത്തിലെ മുഴുവന്‍ വനത്തിന്റെയും വിസ്തൃതി 131 വില്ലേജുകളിലായി രേഖപ്പെടുത്തിയിരിക്കുന്നത് വരുംകാലങ്ങളില്‍ പ്രതിസന്ധിയുണ്ടാക്കും. കര്‍ഷകര്‍ക്ക് കൈവശ ഭൂമിക്ക് പട്ടയം കിട്ടാത്ത സ്ഥിതിയുണ്ടാകും. കര്‍ശന വനനിയമങ്ങള്‍ക്ക് കീഴില്‍ ഹൈറേഞ്ച് കര്‍ഷകരുടെ ജീവിതം കൂടുതല്‍ ദുരന്തപൂര്‍ണമാകും. ഒരുപ്രദേശം ലോക പൈതൃകമായി മാറ്റുന്നതിന് പരിഗണിക്കുമ്പോള്‍ മനുഷ്യരുടെ ഉപജീവനമാര്‍ഗത്തെയോ ജീവിതത്തെയോ പ്രതികൂലമായി ബാധിക്കുന്നുണ്ടെങ്കില്‍ ഒഴിവാക്കണമെന്ന
അടിസ്ഥാനതത്വവും വക വയ്ക്കാതെയാണ് ഇപ്പോഴത്തെ നീക്കമെന്നും രൂപതാ പ്രസിഡന്റ് ജോര്‍ജ് കോയിക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow