കട്ടപ്പനയില്‍ സൗജന്യ മെഗാ മള്‍ട്ടി സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് നടത്തി
കട്ടപ്പനയില്‍ സൗജന്യ മെഗാ മള്‍ട്ടി സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് നടത്തി
ഇടുക്കി: ഹൈറേഞ്ചിലെ റോട്ടറി ക്ലബ്ബുകളും റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ഗ്ലോബലും ചേര്‍ന്ന് കട്ടപ്പനയില്‍ സൗജന്യ മെഗാ മള്‍ട്ടി സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് നടത്തി. റോയി കെ പൗലോസ് എംഎല്‍എ ഉദ്ഘാടനംചെയ്തു. 2000ലേറെ പേര്‍ പങ്കെടുത്ത ക്യാമ്പില്‍ പ്രശസ്ത ഹൃദയശസ്ത്രക്രിയാ വിദഗ്ധന്‍ പത്മഭൂഷന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, പ്രമുഖ ഗ്യാസ്ട്രോഎന്ററോളജിസ്റ്റ് ഡോ. മാത്യു ഫിലിപ്പ്, മുതിര്‍ന്ന അസ്ഥിരോഗ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. ജോണ്‍ തയ്യില്‍ ജോണ്‍ എന്നിവര്‍ക്കൊപ്പം വിവിധ മേഖലകളിലെ പരിചയസമ്പന്നരായ 40 വിദഗ്ധ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കി. ഹൃദയശസ്ത്രക്രിയ, ഉദരരോഗ ചികിത്സ, അസ്ഥിരോഗ ചികിത്സ, ജനറല്‍ മെഡിസിന്‍, നേത്രരോഗ ചികിത്സ, കാന്‍സര്‍ ചികിത്സ, ഫാമിലി മെഡിസിന്‍, ഇഎന്‍ടി തുടങ്ങിയ വിഭാഗങ്ങളില്‍ വിദഗ്ധ പരിശോധനയും ചികിത്സാ നിര്‍ദേശങ്ങളും ക്യാമ്പില്‍ ലഭ്യമായിരുന്നു. നഗരസഭാ ചെയര്‍പേഴ്സണ്‍ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം ടോണി തോമസ്, ഫാ. സജു പുതുശേരില്‍, നോബി ഇ എ, ഡോ. മാത്യു തോമസ്, ജോസ് മാത്യു, തുടങ്ങിയവര്‍ സംസാരിച്ചു. ഷിബു പോള്‍, അനില്‍ രവീന്ദ്രന്‍, സുരേഷ് ദാമോദരന്‍, അജി സത്യാവൃതന്‍, എല്‍ദോ പി ഏലിയാസ് തുടങ്ങിയ നിരവധി റൊട്ടേറിയന്മാര്‍ നേതൃത്വം നല്‍കി.
What's Your Reaction?