വണ്ടിപ്പെരിയാറില്‍ എം ബാലു അനുസ്മരണം നടത്തി  

വണ്ടിപ്പെരിയാറില്‍ എം ബാലു അനുസ്മരണം നടത്തി  

Oct 26, 2026 - 10:31
 0
വണ്ടിപ്പെരിയാറില്‍ എം ബാലു അനുസ്മരണം നടത്തി   
This is the title of the web page

ഇടുക്കി: ഹൈറേഞ്ച് പ്ലാന്റേഷന്‍ എംപ്ലോയിസ് യൂണിയന്‍ (ഐഎന്‍ടിയുസി) രക്തസാക്ഷി എം ബാലുവിന്റെ 22-ാമത് അനുസ്മരണ സമ്മേളനം വണ്ടിപ്പെരിയാറില്‍ നടത്തി. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനംചെയ്തു. മുന്‍ വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് പ്രസിഡന്റും എച്ച്ആര്‍പിഇ യൂണിയന്‍ (ഐഎന്‍ടിയുസി) ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായിരുന്നു എം ബാലു. അഡ്വ. സിറിയക് തോമസ് എംഎല്‍എ അധ്യക്ഷനായി. യൂണിയന്‍ വര്‍ക്കിങ് പ്രസിഡന്റ് പി കെ രാജന്‍, കെപിസിസി ജനറല്‍ സെക്രട്ടറി ബിആര്‍എം ഷഫീര്‍, ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി പി ആര്‍ അയ്യപ്പന്‍. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ഷാജി പൈനാടത്ത്, പി എ അബ്ദുള്‍ റഷീദ്, ആര്‍ ഗണേശന്‍, ജില്ലാ പഞ്ചായത്തംഗം എന്‍ മണിമേഖല, വണ്ടിപ്പെരിയാര്‍ മണ്ഡലം പ്രസിഡന്റ് രാജന്‍ കൊഴുവന്‍മാക്കല്‍, നേതാക്കളായ എം ഉദയ സൂര്യന്‍, എസ്, ഗണേശന്‍, പാപ്പച്ചന്‍ വര്‍ക്കി, പി എം ജോയി, കെ വെള്ളദുരൈ, കെ സി സുകുമാരന്‍, ശങ്കരി സാമുവല്‍, നജീബ് തേക്കിന്‍കാട്ടില്‍, ശാരി ബിനു ശങ്കര്‍, ആര്‍ വിഘ്‌നേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow