തേനീച്ചയുടെ കുത്തേറ്റ് 5 പേര്‍ക്ക് പരിക്ക്
തേനീച്ചയുടെ കുത്തേറ്റ് 5 പേര്‍ക്ക് പരിക്ക്

ഇടുക്കി : ഏലത്തോട്ടത്തില്‍ ജോലിക്കിടെ തേനീച്ചയുടെ കുത്തേറ്റ് അഞ്ചുപേര്‍ക്ക് പരിക്ക്. അടിമാലി ചെങ്കുളം പൂത്തലനിരപ്പ് സ്വദേശികളായ ഉണ്ണി, ഭാര്യ ഓമന, സഹോദരന്‍ ലാലന്‍, ഓടയ്ക്കല്‍ കുഞ്ഞുമോന്‍, മേപ്പൊലിയില്‍ ലാലച്ചന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം. ചെങ്കുളം കാട്ടുപ്ലാക്കല്‍ ഉണ്ണിയുടെ പുരയിടത്തില്‍ ഏലത്തിന് വളമിടുന്നതിനിടെയായിരുന്നു തേനീച്ച ആക്രമണം. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
What's Your Reaction?






