കാഞ്ചിയാര്‍ സഹകരണ ബാങ്ക് ഓണം സഹകരണ വിപണി സ്വരാജില്‍ ആരംഭിച്ചു
കാഞ്ചിയാര്‍ സഹകരണ ബാങ്ക് ഓണം സഹകരണ വിപണി സ്വരാജില്‍ ആരംഭിച്ചു
ഇടുക്കി: കാഞ്ചിയാര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ സ്വരാജില്‍ ഓണം സഹകരണ വിപണി ആരംഭിച്ചു. പ്രസിഡന്റ് കെ സി ബിജു ഉദ്ഘാടനം ചെയ്തു. സെപ്റ്റംബര്‍ 4 വരെയാണ് വിപണി പ്രവര്‍ത്തിക്കുന്നത്. 13 നിത്യ ഉപയോഗസാധനങ്ങള്‍ സര്‍ക്കാര്‍ സബ്‌സിഡിയോടുകൂടി ഇവിടെ ലഭിക്കും. ഓണക്കാലത്ത് നിത്യ ഉപയോഗ സാധനങ്ങള്‍ക്ക് വിപണിയില്‍ ഉണ്ടാകുന്ന വിലക്കയറ്റം തടയുക എന്ന ലക്ഷ്യത്തോടെയാണ് കണ്‍സ്യൂമര്‍ഫെഡ് സഹകരണ ഓണം വിപണി പ്രവര്‍ത്തിപ്പിക്കുന്നത്. സെക്രട്ടറി പി ഡി രാജുകുമാര്‍, ബ്രാഞ്ച് മാനേജര്‍ അഭിലാഷ് ജോര്‍ജ്, അഭിലാഷ് മാത്യു, എം ജി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

