എസ്എന്‍ഡിപി യോഗം കൊച്ചുതോവാള ശാഖയില്‍ ബാലവേദി പ്രവേശനോത്സവം നടത്തി
എസ്എന്‍ഡിപി യോഗം കൊച്ചുതോവാള ശാഖയില്‍ ബാലവേദി പ്രവേശനോത്സവം നടത്തി

ഇടുക്കി: എസ്എന്‍ഡിപി യോഗം കൊച്ചുതോവാള ശാഖയില്‍ ബാലവേദി പ്രവേശനോത്സവം നടത്തി. പ്രസിഡന്റ് സന്തോഷ് പാതയില്‍ ഉദ്ഘാടനം ചെയ്തു. ജീവിതലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കുട്ടികള്‍ക്ക് എപ്പോഴും മാര്‍ഗദര്‍ശിയായിരിക്കും ബാലവേദി ക്ലാസുകളെന്നും വളര്‍ന്നു വരുന്ന പുതുതലമുറക്ക് ഗുരുദേവ ദര്‍ശനം വെളിച്ചം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റ് വിനോദ് മാറ്റത്തില്‍ അധ്യക്ഷനായി. പ്രവേശനോത്സവത്തോടനുബന്ധിച്ച് വിദ്യാഗോപാല മന്ത്രാര്‍ച്ചന നടത്തി. ക്ഷേത്രം മേല്‍ശാന്തി നിശാന്ത് ശാന്തികള്‍, ശാഖായോഗം സെക്രട്ടറി അഖില്‍ കൃഷ്ണന്‍കുട്ടി, യൂണിയന്‍ കമ്മറ്റി അംഗം പി ജി സുധാകരന്‍, കമ്മറ്റി അംഗങ്ങളായ ആരോമന്‍ മോഹനന്‍, സരീഷ് തങ്കച്ചന്‍, സുരേഷ് കെ പി, റ്റി ബി രാജു, സോമന്‍ പി കെ, രഞ്ജിനി സജീവ്, ആശ അനീഷ്, അരുണ്‍ കുമാര്‍, മോന്‍സണ്‍ മോഹനന്‍, അനുമോന്‍ രാജു എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






