കഞ്ഞിക്കുഴി സിഎച്ച്‌സിയില്‍ കിടത്തി ചികിത്സ ആരംഭിക്കാത്തതിന് കാരണം മെഡിക്കല്‍ ഓഫീസറുടെ പിടിവാശി: ബ്ലോക്ക് പഞ്ചായത്തംഗം 

കഞ്ഞിക്കുഴി സിഎച്ച്‌സിയില്‍ കിടത്തി ചികിത്സ ആരംഭിക്കാത്തതിന് കാരണം മെഡിക്കല്‍ ഓഫീസറുടെ പിടിവാശി: ബ്ലോക്ക് പഞ്ചായത്തംഗം 

Aug 30, 2025 - 12:18
 0
കഞ്ഞിക്കുഴി സിഎച്ച്‌സിയില്‍ കിടത്തി ചികിത്സ ആരംഭിക്കാത്തതിന് കാരണം മെഡിക്കല്‍ ഓഫീസറുടെ പിടിവാശി: ബ്ലോക്ക് പഞ്ചായത്തംഗം 
This is the title of the web page

ഇടുക്കി: കഞ്ഞിക്കുഴി സിഎച്ച്‌സിയില്‍ കിടത്തി ചികിത്സ പുനരാരംഭിക്കാത്തത് മെഡിക്കല്‍ ഓഫീസറുടെ പിടിവാശിമൂലമാണെന്ന് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബിനോയി വര്‍ക്കി.  കിടത്തി ചികിത്സ ആരംഭിക്കണമെങ്കില്‍ 5 ഡോക്ടര്‍മാരുടെ സേവനം ആവശ്യമാണെന്ന് മെഡിക്കല്‍ ഓഫീസര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്  നിലവിലുള്ള 4 ഡോക്ടര്‍മാര്‍ക്കൊപ്പം എന്‍എച്ച്എമ്മില്‍  നിന്ന് ഒരു ഡോക്ടറെയും ലാബ് ടെക്‌നീഷ്യനേയും ബ്ലോക്ക് പഞ്ചായത്ത് നിയമിച്ചു. അടുത്ത ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റിയില്‍ തീരുമാനിച്ച ഒരു ഫാര്‍മസിസ്റ്റിനെ കൂടി നിയമിക്കുമെന്നും ബിനോയി പറഞ്ഞു. കഴിഞ്ഞ രണ്ടുദിവസങ്ങളായി അഞ്ച് ഡോക്ടര്‍മാരുടെ സേവനം സിഎച്ച്‌സിയില്‍ ഉണ്ടായിരുന്നു. കിടത്തി ചികിത്സ ആരംഭിക്കാതിരിക്കാന്‍വേണ്ടി 25-ാം തീയതി ജോലിയില്‍ പ്രവേശിച്ച ഡോക്ടറെ മെഡിക്കല്‍ ഓഫീസര്‍ നിര്‍ബന്ധിച്ച് രാജി വയ്പ്പിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു. കിടത്തി ചികിത്സ ആരംഭിക്കാത്തതിനാല്‍ ആശുപത്രിയിലെ അത്യാധുനിക ചികിത്സാ ഉപകരണങ്ങള്‍, വാഷിങ് മെഷീന്‍, ഹീറ്റര്‍, ബെഡ്, ബെഡ് ഷീറ്റ്, ഒടു കോണ്‍സന്‍ട്രേറ്റര്‍, കട്ടിലുകള്‍ തുടങ്ങിയവ നാശത്തിന്റെ വക്കിലാണ്. ബ്ലോക്ക് പഞ്ചായത്ത് 50ലക്ഷം രൂപ നല്‍കിയെങ്കിലും  മെഡിക്കല്‍ ഓഫീസര്‍ ആശുപത്രിയുടെ വികസനത്തിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ചെയ്തില്ല. ഇത് പഞ്ചായത്തിലെ പാവപ്പെട്ട രോഗികളോടുള്ള വെല്ലുവിളിയാണ്. ഇവിടെനിന്ന് ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് രോഗികളെ റഫര്‍ ചെയ്താലും രോഗികളുടെ അവസ്ഥ വളരെ ദയനീയമാണ്. പ്രൈവറ്റ് ആശുപത്രിയില്‍ പോകുന്നതുപോലെയാണ് മെഡിക്കല്‍ കോളേജിന്റെ അവസ്ഥ. ബ്ലഡ് ടെസ്റ്റ്, സ്‌കാനിങ്, എക്‌സ്റേ,  മരുന്നുകള്‍ തുടങ്ങിയവയ്ക്കെല്ലാം പണം അടയ്ക്കണം. 1500 രൂപയുടെ സ്‌കാനിങ്ങിന് 1100 രൂപ അടയ്ക്കണം. 100 രൂപയുടെ എക്സ്റേയ്ക്ക് 150 രൂപ അടയ്ക്കണം. പാവപ്പെട്ട രോഗികളെ ദ്രോഹിക്കുന്ന നടപടി ഒഴിവാക്കി കഞ്ഞിക്കുഴി സിഎച്ച്‌സിയില്‍ ഉടന്‍ കിടത്തി ചികിത്സ ആരംഭിക്കണമെന്ന് ബിനോയി വര്‍ക്കി ചെറുതോണിയില്‍  ആവശ്യപ്പെട്ടു

What's Your Reaction?

like

dislike

love

funny

angry

sad

wow