മൂന്നാര്‍ ജിഎച്ച് റോഡ് നിര്‍മാണം വൈകുന്നു: കുഴിയടയ്ക്കല്‍ സമരവുമായി കോണ്‍ഗ്രസ്
മൂന്നാര്‍ ജിഎച്ച് റോഡ് നിര്‍മാണം വൈകുന്നു: കുഴിയടയ്ക്കല്‍ സമരവുമായി കോണ്‍ഗ്രസ്

ഇടുക്കി: മൂന്നാര്‍ ജിഎച്ച് റോഡ് പുനര്‍നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി കുഴിയടയ്ക്കല്‍ സമരം നടത്തി. മുന്‍ എംഎല്‍എ എ കെ മണി ഉദ്ഘാടനം ചെയ്തു. മൂന്നാര്‍ ടൗണില്‍നിന്ന് ടാറ്റ ജനറല്‍ ആശുപത്രിയിലേക്കുള്ള റോഡ് നാളുകളായി സഞ്ചാരയോഗ്യമല്ല. കുഴികള്‍ നിറഞ്ഞ പാതയിലൂടെയാണ് ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ രോഗികളെ കൊണ്ടുപോകുന്നത്. അറ്റകുറ്റപ്പണി നടത്തണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയില്ലാത്തതിനാലാണ് കോണ്‍ഗ്രസ് സമരം ആരംഭിച്ചത്. വിനോദസഞ്ചാരികളും നാട്ടുകാരും കടന്നുപോകുന്ന പാതയാണിത്. ഉടന്‍ നിര്‍മാണം ആരംഭിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് മണ്ഡലം പ്രസിഡന്റ് സി നെല്‍സണ്‍ പറഞ്ഞു. ഡിസിസി ജനറല്‍ സെക്രട്ടറി ജി മുനിയാണ്ടി, ഐഎന്‍ടിയുസി റീജണല്‍ പ്രസിഡന്റ് ഡി കുമാര്‍, മൂന്നാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാര്‍ഷ് പീറ്റര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






