വെളിച്ചെണ്ണ വില കൈ പൊള്ളിക്കും: തേങ്ങയ്ക്ക് തീ വില
വെളിച്ചെണ്ണ വില കൈ പൊള്ളിക്കും: തേങ്ങയ്ക്ക് തീ വില

ഇടുക്കി: വെളിച്ചെണ്ണയുടെയും തേങ്ങയുടെയും വില കുത്തനെ ഉയര്‍ന്നതോടെ കുടുംബബജറ്റ് താളംതെറ്റുന്നു. വെളിച്ചെണ്ണ കിലോയ്ക്ക് 480 രൂപയും തേങ്ങാവില 95 രൂപയുമാണ്. കഴിഞ്ഞ ആറുമാസത്തിനിടെയാണ് വെളിച്ചെണ്ണ കുത്തനെ ഉയര്‍ന്നത്. നാളികേരം ഉല്‍പാദനം ഇടിഞ്ഞതും തമിഴ്‌നാട്ടില്‍നിന്നുള്ള വരവ് കുറഞ്ഞതും വില വര്‍ധനയ്ക്കിടയാക്കി. മില്ലുകളില്‍ ആട്ടിയ നാടന്‍ വെളിച്ചെണ്ണയ്ക്ക് 500 രൂപയാണ്. വിലയിലെ അഭൂതപൂര്‍വമായ വര്‍ധന തുടരുന്നതിനാല്‍ ഓണക്കാലത്ത് 600 രൂപ കടക്കുമെന്ന് വ്യാപാരികള്‍ പറയുന്നു. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതും പ്രതിസന്ധിയാണ്. സാധാരണക്കാര്‍ വിലക്കയറ്റത്തില്‍ പൊറുതിമുട്ടുകയാണ്
What's Your Reaction?






