മോട്ടോര്‍ തൊഴിലാളി കോണ്‍ഫെഡറേഷന്‍ ജില്ലാതല വാഹന പ്രചാരണ ജാഥ സമാപിച്ചു
മോട്ടോര്‍ തൊഴിലാളി കോണ്‍ഫെഡറേഷന്‍ ജില്ലാതല വാഹന പ്രചാരണ ജാഥ സമാപിച്ചു

ഇടുക്കി: മോട്ടോര്‍ തൊഴിലാളി കോണ്‍ഫെഡറേഷന്‍(സിഐടിയു) പാര്‍ലമെന്റ് മാര്‍ച്ചിന് മുന്നോടിയായുള്ള ജില്ലാതല വാഹന പ്രചാരണ ജാഥ സമാപിച്ചു. വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. നല്‍കി. എം സി ബിജു ക്യാപ്റ്റനായ ജാഥയില്‍, കെ ജെ ദേവസ്യ വൈസ് ക്യാപ്റ്റനും എം ബി സുരേഷ് മാനേജരും കെ ആര്‍ സോദരന്‍, ജി വിജയാനന്ദ്, കെ ജെ മാണി, കെ വി ജോയി, സി ആര്‍ സോമന്‍, എം കമറുദ്ദീന്‍, ബെന്നി തോമസ് എന്നിവര്‍ അംഗങ്ങളുമായിരുന്നു.
പുളിയന്‍മലയില്‍ നിന്നാരംഭിച്ച ജാഥയ്ക്ക് ചേറ്റുകുഴി, അണക്കര എട്ടാംമൈല്‍, കുമളി, ഏലപ്പാറ, ഉപ്പുതറ, മേരികുളം എന്നിവിടങ്ങളില്‍ നിരവധിപേര്‍ സ്വീകരണം നല്‍കി. കട്ടപ്പനയില്‍ നടന്ന സമാപനത്തില്‍ ജാഥ ക്യാപ്റ്റനെയും അംഗങ്ങളെയും പ്രവര്‍ത്തകര്‍ സ്വീകരിച്ചു. എഐആര്‍ടിഡബ്ല്യു ഫെഡറേഷന്‍ പ്രസിഡന്റ് കെ എം ബാബു ഉദ്ഘാടനം ചെയ്തു. ഓട്ടോ ടാക്സി വര്‍ക്കേഴ്സ് യൂണിയന്‍ ഏരിയ സെക്രട്ടറി ടി എം സുരേഷ് അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി, സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ കെ വി ജോയി, സി ആര്‍ മുരളി, ജില്ലാ ഓട്ടോ ടാക്സി വര്‍ക്കേഴ്സ് യൂണിയന്‍ പ്രസിഡന്റ് കെ ആര്‍ സോദരന്‍, കര്‍ഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി മാത്യു ജോര്‍ജ്, ഹെഡ്ലോഡ് ആന്‍ഡ് ടിംബര്‍ വര്‍ക്കേഴ്സ് യൂണിയന്‍ ഏരിയ സെക്രട്ടറി ടോമി ജോര്‍ജ്, ഓട്ടോ ടാക്സി വര്‍ക്കേഴ്സ് യൂണിയന്‍ ഏരിയ പ്രസിഡന്റ് ഫൈസല്‍ ജാഫര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഇന്ധനവില വെട്ടിക്കുറയ്ക്കുക, ഡ്രൈവര്‍മാരെ കല്‍ത്തുറുങ്കില്‍ അടയ്ക്കുന്ന ഭാരതീയ ന്യായസംഹിത് സെക്ഷന്‍ 106(1), 106(2) പിന്‍വലിക്കുക, മോട്ടോര്‍വാഹന ഭേദഗതി നിയമം 2019ലെ തൊഴിലാളിവിരുദ്ധ നിര്‍ദേശങ്ങള്‍ പിന്‍വലിക്കുക, അന്യായമായ പിഴയും ശിക്ഷാനടപടികളും അവസാനിപ്പിക്കുക, അസംഘടിതരായ മോട്ടോര്‍തൊഴിലാളികള്‍ക്ക് ക്ഷേമനിധി പ്രഖ്യാപിക്കുക, തൊഴിലാളിവിരുദ്ധ ലേബര്‍ കോഡുകള്‍ റദ്ദാക്കുക, ആര്‍ടിസികള്‍ക്ക് മൂലധന നിക്ഷേപം അനുവദിക്കുക, ഓട്ടോറിക്ഷകളില്‍ സൗജന്യ യാത്രാ സ്റ്റിക്കര്‍ പതിക്കണമെന്ന കമ്മിഷണറുടെ ഉത്തരവ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 24നാണ് പാര്‍ലമെന്റ് മാര്‍ച്ച്.
What's Your Reaction?






