കെഎസ്‌കെടിയു പൊതുജനാരോഗ്യ സംരക്ഷണ സദസ് 17ന്
കെഎസ്‌കെടിയു പൊതുജനാരോഗ്യ സംരക്ഷണ സദസ് 17ന്

ഇടുക്കി: പൊതുജനാരോഗ്യ മേഖലയെ തകര്‍ക്കാന്‍ യുഡിഎഫും ബിജെപിയും ശ്രമിക്കുകയാണെന്ന് ആരോപിച്ച് കെഎസ്‌കെടിയു കട്ടപ്പന ഏരിയ കമ്മിറ്റി, 17ന് രാവിലെ 10ന് കട്ടപ്പന താലൂക്ക് ആശുപത്രി പടിക്കല്‍ പൊതുജനാരോഗ്യ സംരക്ഷണ സദസ് നടത്തും. സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. യൂണിയന്‍ ജില്ലാ സെക്രട്ടറി എം ജെ മാത്യു, നേതാക്കളായ പി എന്‍ വിജയന്‍, കെ എല്‍ ജോസഫ്, വി ആര്‍ സജി, മാത്യു ജോര്‍ജ്, പി ബി ഷാജി, ശോഭന കുമാരന്‍, പി വി സുരേഷ്, രാജന്‍കുട്ടി മുതുകുളം എന്നിവര്‍ സംസാരിക്കും. ലോക ശ്രദ്ധ നേടിയ കേരളത്തിന്റെ ആരോഗ്യ മേഖലയെയും പൊതുജനാരോഗ്യ ശൃംഖലയെയും താറടിച്ചു കാണിക്കാനുള്ള യുഡിഎഫിന്റെയും ബിജെപിയുടെയും ശ്രമങ്ങള്‍ ജനം തിരിച്ചറിയണമെന്ന് നേതാക്കള്‍ പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടത്തിന്റെ മറവില്‍ ആരോഗ്യ മേഖലയെ ഇല്ലാതാക്കാനാണ് ശ്രമം. ലക്ഷക്കണക്കിന് സാധാരണക്കാരുടെ ആശ്രയമായ കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും പ്രതിരോധിക്കാന്‍ ജനം രംഗത്തിറങ്ങണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
What's Your Reaction?






