തയ്യല്‍ തൊഴിലാളികളുടെ വിരമിക്കല്‍ ആനുകൂല്യം ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ ഇടപെടും: മന്ത്രി കെ എന്‍ ബാലഗോപാല്‍
തയ്യല്‍ തൊഴിലാളികളുടെ വിരമിക്കല്‍ ആനുകൂല്യം ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ ഇടപെടും: മന്ത്രി കെ എന്‍ ബാലഗോപാല്‍

ഇടുക്കി: തയ്യല്‍ തൊഴിലാളികള്‍ക്ക് ക്ഷേമനിധി ബോര്‍ഡിലൂടെയുള്ള വിരമിക്കല്‍ ആനുകൂല്യം ലഭിക്കുന്നതിലെ കാലതാമസം പരിഹരിക്കാന്‍ ഇടപെടുമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. ഓള്‍ കേരള ടെലേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 18ന് നടക്കുന്ന യോഗത്തില്‍ വിഷയത്തില്‍ അടിയന്തര നടപടി ഉണ്ടായില്ലെങ്കില്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ വീടിനുമുന്നിലേക്കു സമരം വ്യാപിപ്പിക്കുമെന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എന്‍ സി ബാബു പറഞ്ഞിരുന്നു. സമരം ചെയ്യാനുള്ള അവകാശത്തെ തള്ളിക്കളയുന്നില്ലെന്നും ഇതിനുമുമ്പ് പ്രശ്‌നം പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. തയ്യല്‍ മേഖലയുടെ ഉന്നമനത്തിനും ഉല്‍പാദന മേഖലയില്‍ കൂടുതല്‍ തൊഴിലവസരം ഒരുക്കാനും സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കും. 7.66 ലക്ഷം തൊഴിലാളികളാണ് തയ്യല്‍ തൊഴിലാളി ക്ഷേമനിധിയിലുള്ളത്. മേഖലയിലെ 1.08 ലക്ഷം പേര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നുണ്ട്. ക്ഷേമനിധി ബോര്‍ഡുകള്‍ കൂടുതല്‍ ശാക്തീകരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. എകെടിഎ സംസ്ഥാന പ്രസിഡന്റ് കെ എസ് സോമന്‍ അധ്യക്ഷനായി. എന്‍ കെ പ്രേമചന്ദ്രന്‍ എംപി, ഡിസിസി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദ്, സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവന്‍, ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ് പ്രശാന്ത്, എകെടിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ സി ബാബു, ട്രഷറര്‍ ജി കാര്‍ത്തികേയന്‍, സ്വാഗതസംഘം സെക്രട്ടറി സജീവന്‍ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിനു മുന്നോടിയായി ആയിരങ്ങള്‍ അണിനിരന്ന പ്രകടനവും നടന്നു. പ്രതിനിധി സമ്മേളനം സി കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ഹാളില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6ന് എകെടിഎ ഡോക്യുമെന്ററി പ്രകാശനം ചെയ്യും. തുടര്‍ന്ന് പുതിയ സംസ്ഥാന കമ്മിറ്റിയെ തിരഞ്ഞെടുക്കും.
What's Your Reaction?






