കുരുന്നുകള്‍ക്ക് പടയപ്പയെ പെരുത്തിഷ്ടം: ചിത്രരചനയില്‍ ഇഷ്ട കഥാപാത്രമായി കാട്ടുകൊമ്പന്‍
കുരുന്നുകള്‍ക്ക് പടയപ്പയെ പെരുത്തിഷ്ടം: ചിത്രരചനയില്‍ ഇഷ്ട കഥാപാത്രമായി കാട്ടുകൊമ്പന്‍

ഇടുക്കി: മൂന്നാറിന്റെ നിരത്ത് കീഴടക്കിയ ഗജരാജന്‍, വിനോദ സഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും ഒരേ പോലെ പ്രിയപെട്ടവന്‍ വനമഹോത്സവത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് വനം വകുപ്പ് നടത്തിയ ചിത്രരചന മത്സരത്തിലാണ് പടയപ്പ താരമായത്. മൂന്നാര്‍ ആംഗ്ലോ തമിഴ് മീഡിയം എല്‍പി സ്‌കൂളിലെ 50 വിദ്യാര്‍ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്. മൂന്നാറിന്റെ പ്രകൃതി ഭംഗിയായിരുന്നു വിഷയം. മിക്ക ചിത്രങ്ങളിലും പടയപ്പ ഇടം പിടിച്ചു. കാടിനെക്കാള്‍ പടയപ്പയ്ക്ക് പ്രിയമെന്നും ജനവാസ മേഖലകളാണ്. ഏതാനും നാളുകളായി ചെറിയ അക്രമണങ്ങള്‍ നടത്തിയെങ്കിലും ശാന്തനായ പടയപ്പ കുട്ടികളെ പോലും എത്രമാത്രം സ്വാധീനിക്കുന്നുവെന്നതിനിന്റെ തെളിവാണ് കുരുന്നുകള്‍ വരച്ച ചിത്രങ്ങള്‍.
What's Your Reaction?






