വര്‍ധിച്ച് വരുന്ന വന്യജീവി ശല്യത്തിന് പരിഹാരം കണ്ടെത്തുക: സിപിഐ മൂന്നാറില്‍ സെമിനാര്‍ നടത്തി
വര്‍ധിച്ച് വരുന്ന വന്യജീവി ശല്യത്തിന് പരിഹാരം കണ്ടെത്തുക: സിപിഐ മൂന്നാറില്‍ സെമിനാര്‍ നടത്തി

ഇടുക്കി: വര്‍ധിച്ച് വരുന്ന വന്യജീവി ശല്യത്തിന് പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ സിപിഐ ഇടുക്കി ജില്ലാ സമ്മേളനത്തിന് മുന്നോടിയായി മൂന്നാറില്‍ സെമിനാര്‍ നടത്തി. സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിം കുമാര്‍ സെമിനാറിന് നേതൃത്വം നല്‍കി. വിവിധ രാഷ്ട്രീയ നേതാക്കളും വനം വകുപ്പ് ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും പങ്കെടുത്തു. മനുഷ്യന്റെ ജീവനേക്കാള്‍ മൃഗത്തിന് വില കല്‍പ്പിക്കാന്‍ കഴിയില്ലെന്ന് കരുതുന്ന പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് കെ സലിം കുമാര്‍ പറഞ്ഞു. ഓരോ വനത്തിലെയും മൃഗങ്ങളുടെ വാഹകശേഷി കണ്ടെത്തി അതിനനുസരിച്ച് വന്യമൃഗങ്ങളുടെ എണ്ണം ക്രമീകരിക്കണം അത് ഇന്‍ഡ്യയിലും പ്രായോഗികമായി നടപ്പിലാക്കണമെന്ന് മുന്‍ എംപി അഡ്വ. ജോയ്‌സ് ജോര്‍ജ് പറഞ്ഞു. വനം വന്യജീവി നിയമത്തില്‍ കാലോചിതമായ മാറ്റമുണ്ടാക്കി നിയമ നിര്‍മാണം നടത്തണമെന്ന് ഡിസിസി വൈസ് പ്രസിഡന്റ് മുകേഷ് മോഹനന്‍ പറഞ്ഞു. ശാശ്വത പരിഹാരം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ആനകളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ധനവ് എങ്ങനെ നിയന്ത്രിക്കാന്‍ കഴിയുമെന്ന് പരിശോധിക്കണമെന്ന് മാധ്യമ പ്രവര്‍ത്തകനായ ലാല്‍ കൃഷ്ണനും മനുഷ്യ വന്യജീവി സംഘര്‍ഷം കുറയ്ക്കുന്നതിന് പരിഹാരമായി വനത്തിന്റെ ക്വാളിറ്റി വര്‍ധിപ്പിക്കുകയും വനത്തിനുള്ളില്‍ തീറ്റയും വെള്ളവും ഉറപ്പാക്കി വന്യമൃഗങ്ങളെ കാട്ടില്‍ തന്നെ നിലനിര്‍ത്തുകയെന്നതാണെന്ന് വനം വകുപ്പിന്റെ തീരുമാനമെന്ന് തിരുവനന്തപുരം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ് വി വിനോദ് പറഞ്ഞു. സിപിഐ സംസ്ഥാന കൗണ്‍സിലംഗം എം വൈ ഔസേപ്പ് അദ്ധ്യക്ഷനായി. സിപിഐ ദേവികുളം മണ്ഡലം സെക്രട്ടറി അഡ്വ. ചന്ദ്രപാല്‍, സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി മുത്തുപ്പാണ്ടി, സിപിഐ നേതാക്കളായ ജി എന്‍ ഗുരുനാഥന്‍, ജയാ മധു, കെ എം ഷാജി, റ്റി ഗണേശന്‍, പി പളനിവേല്‍ എന്നിവരും വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്‌ക്കാരിക സംഘടന പ്രതിനിധികളും പങ്കെടുത്തു.
What's Your Reaction?






