മനുഷ്യ- വന്യജീവി സംഘര്‍ഷ ലഘൂകരണം: സിപിഐ മൂന്നാറില്‍ സെമിനാര്‍ നടത്തി

മനുഷ്യ- വന്യജീവി സംഘര്‍ഷ ലഘൂകരണം: സിപിഐ മൂന്നാറില്‍ സെമിനാര്‍ നടത്തി

Jul 6, 2025 - 17:25
 0
മനുഷ്യ- വന്യജീവി സംഘര്‍ഷ ലഘൂകരണം: സിപിഐ മൂന്നാറില്‍ സെമിനാര്‍ നടത്തി
This is the title of the web page

ഇടുക്കി: വര്‍ധിച്ചുവരുന്ന വന്യജീവി ശല്യത്തിന് പരിഹാരം കണ്ടെത്താന്‍ സിപിഐ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി മൂന്നാറില്‍ സെമിനാര്‍ നടത്തി. ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍ നേതൃത്വം നല്‍കി. വിവിധ രാഷ്ട്രീയ നേതാക്കളും വനപാലകരും മാധ്യമ പ്രവര്‍ത്തകരും പങ്കെടുത്തു. മനുഷ്യജീവനേക്കാള്‍ മൃഗത്തിന് വില കല്‍പ്പിക്കാന്‍ കഴിയില്ലെന്നാണ് സിപിഐയുടെ നിലപാടെന്ന് കെ സലിംകുമാര്‍ പറഞ്ഞു. ഓരോ വനത്തിലെയും മൃഗങ്ങളുടെ വാഹകശേഷി കണ്ടെത്തി അതിനനുസരിച്ച് എണ്ണം ക്രമീകരിക്കാനുള്ള നിയമം രാജ്യത്തും നടപ്പാക്കണമെന്ന് മുന്‍ എംപി അഡ്വ. ജോയ്സ് ജോര്‍ജ് പറഞ്ഞു. വനം വന്യജീവി നിയമത്തില്‍ കാലോചിതമായ മാറ്റമുണ്ടാക്കി നിയമനിര്‍മാണം നടത്തണമെന്ന് ഡിസിസി വൈസ് പ്രസിഡന്റ് മുകേഷ് മോഹനന്‍ പറഞ്ഞു. ശാശ്വത പരിഹാരം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ആനകളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ധന എങ്ങനെ നിയന്ത്രിക്കാന്‍ കഴിയുമെന്ന് പരിശോധിക്കണമെന്ന് മാധ്യമ പ്രവര്‍ത്തകനായ ലാല്‍ കൃഷ്ണനും മനുഷ്യ-വന്യജീവി സംഘര്‍ഷം കുറയ്ക്കുന്നതിന് പരിഹാരമായി വനവിഭവങ്ങള്‍ വര്‍ധിപ്പിച്ച് തീറ്റയും വെള്ളവും ഉറപ്പാക്കി വന്യമൃഗങ്ങളെ കാട്ടില്‍തന്നെ നിലനിര്‍ത്തുകയെന്നതാണെന്ന് വനം വകുപ്പിന്റെ തീരുമാനമെന്ന് തിരുവനന്തപുരം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ് വി വിനോദ് പറഞ്ഞു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം എം വൈ ഔസേപ്പ് അധ്യക്ഷനായി. ദേവികുളം മണ്ഡലം സെക്രട്ടറി അഡ്വ. ചന്ദ്രപാല്‍, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി മുത്തുപ്പാണ്ടി, നേതാക്കളായ ജി എന്‍ ഗുരുനാഥന്‍, ജയ മധു, കെ എം ഷാജി, ടി ഗണേശന്‍, പി പളനിവേല്‍ എന്നിവരും പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow