ഇടുക്കി: കോണ്‍ഗ്രസ് വാര്‍ഡ് കണ്‍വെന്‍ഷന്‍ അയ്യപ്പന്‍കോവില്‍ ഹെവന്‍വാലിയില്‍ എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി ഉദ്ഘാടനം ചെയ്തു. കെപിസിസിയുടെ നിര്‍ദേശപ്രകാരം വാര്‍ഡ്തല പുനഃസംഘടനയുടെ ഭാഗമായാണ് പരിപാടി. അഡ്വ. സിറിയക് തോമസ് മുഖ്യപ്രഭാഷണം നടത്തി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജെയിംസ് കാപ്പന്‍, ഡിസിസി അംഗങ്ങളായ രാജേന്ദ്രന്‍ മാരിയില്‍, സുമേഷ്, ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് സന്തോഷ്, ഷാജി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.