രാജകുമാരി ഹോളി ക്വീന്‍സ് സ്‌കൂള്‍ വജ്ര ജൂബിലി ആഘോഷം: പ്രചരണ റാലി നടത്തി

രാജകുമാരി ഹോളി ക്വീന്‍സ് സ്‌കൂള്‍ വജ്ര ജൂബിലി ആഘോഷം: പ്രചരണ റാലി നടത്തി

Jan 29, 2026 - 16:10
 0
രാജകുമാരി ഹോളി ക്വീന്‍സ് സ്‌കൂള്‍ വജ്ര ജൂബിലി ആഘോഷം: പ്രചരണ റാലി നടത്തി
This is the title of the web page

ഇടുക്കി: രാജകുമാരി ഹോളി ക്വീന്‍സ് യുപി സ്‌കൂള്‍ വജ്ര ജൂബിലി ദിനാഘോഷത്തിന്റെ ഭാഗമായി പ്രചരണ റാലി നടത്തി. രാജകുമാരി ടൗണില്‍ നടന്ന റാലിയുടെ സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് എം ഈശ്വര്‍ ഉദ്ഘാടനം ചെയ്തു. പൂപ്പാറ ടൗണില്‍നിന്ന് 100 കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച റാലി മുരിക്കുംതൊട്ടി, കുരുവിളാസിറ്റി, രാജകുമാരി നോര്‍ത്ത്, ബി ഡിവിഷന്‍ എന്നീ മേഖലകളിലൂടെ സഞ്ചരിച്ച് രാജകുമാരി പഞ്ചായത്ത് ഓഫീസ് പടിക്കല്‍ സമാപിച്ചു. തുടര്‍ന്ന് പഞ്ചായത്ത് അങ്കണത്തില്‍നിന്നും വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും പൂര്‍വവിദ്യാര്‍ഥികളുടെയും സഹകരണത്തോടെ രാജകുമാരി ടൗണിലേക്ക് കാല്‍നട പ്രചരണ വിളംബര റാലിയും നടത്തി. പഞ്ചായത്ത് അങ്കണത്തില്‍നിന്നും പഞ്ചായത്ത് പ്രസിഡന്റ് എം ഈശ്വരന്‍ ഫ്‌ളാഗ് ഓഫ് ചെയ്ത റാലി രാജകുമാരി ടൗണ്‍ ചുറ്റി സെന്‍ട്രല്‍ ജങ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ ഫ്‌ളാഷ് മോബും നടന്നു. മാനേജര്‍ ജോസ് നരിതൂക്കില്‍, ഹെഡ്മാസ്റ്റര്‍ റെന്നി തോമസ്, കെവിവിഇഎസ് രാജകുമാരി യൂണിറ്റ് പ്രസിഡന്റ് കുര്യാക്കോസ് വി വി, സെക്രട്ടറി റോയി  വര്‍ഗീസ്, ഡെയ്‌സി മാത്യു, ജൂബിലി കമ്മിറ്റിയംഗങ്ങള്‍, പൂര്‍വവിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow