പൂപ്പാറയില്‍ അതിഥി തൊഴിലാളിയെ കൊലപ്പെടുത്തി: മധ്യപ്രദേശ് സ്വദേശി അറസ്റ്റില്‍
പൂപ്പാറയില്‍ അതിഥി തൊഴിലാളിയെ കൊലപ്പെടുത്തി: മധ്യപ്രദേശ് സ്വദേശി അറസ്റ്റില്‍

ഇടുക്കി: പൂപ്പാറയില്‍ അതിഥി തൊഴിലാളിയെ തലക്കടിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശി സ്വദേശി ഈശ്വര്‍(23) ആണ് മരിച്ചത്. ശനിയാഴ്ച അര്‍ധരാത്രി 12ഓടെയാണ് സംഭവം. പ്രതി മധ്യപ്രദേശ് സ്വദേശി പ്രേം സിങി (45)നെ ശാന്തന്‍പാറ പൊലീസ് അറസ്റ്റ് ചെയ്തു. പൂപ്പാറ തലകുളത്തെ തോട്ടത്തിലെ ജോലിക്കാരായിരുന്നു ഇരുവരും. മദ്യലഹരിയില്‍ ഉണ്ടായ വഴക്ക് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഈശ്വറിനെ തേനി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്ന വഴി മരണം സംഭവിക്കുകയായിരുന്നു. ശാന്തന്‍പാറ പൊലീസ് അന്വേഷണം ആരംഭിച്ചു.
What's Your Reaction?






