റോഷി അഗസ്റ്റിന്‍ കട്ടപ്പന നഗരസഭയില്‍ പര്യടനം നടത്തി
റോഷി അഗസ്റ്റിന്‍ കട്ടപ്പന നഗരസഭയില്‍ പര്യടനം നടത്തി
ഇടുക്കി: ഇടുക്കി നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി റോഷി അഗസ്റ്റിന്‍ കട്ടപ്പന നഗരസഭയില്‍ പര്യടനം നടത്തി. മേപ്പാറയില്‍നിന്ന് ആരംഭിച്ച പര്യടനം സിപിഐഎം ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി ഉദ്ഘാടനം ചെയ്തു. കാനാട്ട് ജങ്ഷന്‍, നരിയമ്പാറ, തൂങ്കുഴി, കടമാക്കുഴി, വള്ളക്കടവ്, മേട്ടുക്കുഴി, അമ്പലക്കവല, കുന്തളംപാറ, സംഗീതാ ജങ്ഷന്‍, ഇരുപതേക്കര്‍, ഗവ. കോളേജ്, സുവര്‍ണഗിരി, മുളകരമേട്, നിര്‍മലാസിറ്റി, കൗന്തി, വാഴവര, കൊങ്ങിണിപ്പടവ്, നത്തുകല്ല്, കുന്തുളുംകവല, കൊച്ചുതോവാള, ആനകുത്തി, പൂവേഴ്‌സ് മൗണ്ട്, പുളിയന്‍മല, പാറക്കടവ്, സാഗര ജങ്ഷന്‍, വെള്ളയാംകുടി എന്നിവിടങ്ങളില്‍ സ്വീകരണത്തിനുശേഷം കട്ടപ്പനയില്‍ പര്യടനം സമാപിച്ചു. കട്ടപ്പനയില്‍ നടന്ന സമാപന സമ്മേളനത്തില്‍ നിരവധിപേര്‍ പങ്കെടുത്തു. നേതാക്കളായ മാത്യു ജോര്‍ജ്, സി എസ് അജേഷ്, കെ എന്‍ കുമാരന്‍, ബിജു ഐക്കര തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?