പണിക്കന്‍കുടി സെന്റ് ജോണ്‍ മരിയ വിയാനി പള്ളിയില്‍ പെസഹാ വ്യാഴം ആചരിച്ചു

പണിക്കന്‍കുടി സെന്റ് ജോണ്‍ മരിയ വിയാനി പള്ളിയില്‍ പെസഹാ വ്യാഴം ആചരിച്ചു

Apr 2, 2026 - 11:23
 0
പണിക്കന്‍കുടി സെന്റ് ജോണ്‍ മരിയ വിയാനി പള്ളിയില്‍ പെസഹാ വ്യാഴം ആചരിച്ചു
This is the title of the web page

ഇടുക്കി: ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും സ്മരണ പുതുക്കി ക്രൈസ്തവ ലോകം പെസഹാ വ്യാഴം ആചരിച്ചു. യേശുക്രിസ്തു തന്റെ ശിഷ്യന്മാര്‍ക്കൊപ്പം നടത്തിയ അന്ത്യ അത്താഴത്തിന്റെ ഓര്‍മയിലാണ് വിശ്വാസികള്‍ പെസഹാ ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലയിലെ വിവിധ പള്ളികളില്‍ പ്രത്യേക കുര്‍ബാനയും കാല്‍ കഴുകല്‍ ശുശ്രൂഷയും നടന്നു. പണിക്കന്‍കുടി സെന്റ് ജോണ്‍ മരിയ വിയാനി പള്ളിയില്‍ നടന്ന ചടങ്ങുകള്‍ക്ക് വികാരി ഫാ. ജോസഫ് തേനംമാക്കല്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. വിനയത്തിന്റെ സന്ദേശം വിളിച്ചോതി പന്ത്രണ്ട് ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയ ചടങ്ങിന് വികാരി നേതൃത്വം നല്‍കി. പള്ളികളില്‍ അര്‍ദ്ധരാത്രിവരെ നീളുന്ന ആരാധനയും പ്രത്യേക പ്രാര്‍ഥനകളും നടന്നു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലെ പീഡാനുഭവ സ്മരണകള്‍ക്കുശേഷം ഞായറാഴ്ച ഉയിര്‍പ്പുതിരുനാള്‍ ആഘോഷിക്കും. ഇതോടെ വലിയ നോമ്പിനും വിശുദ്ധ വാരത്തിനും സമാപ്തിയാകും.

What's Your Reaction?

like

dislike

love

funny

angry

sad

wow