ഇടുക്കി ജില്ലയുടെ സ്വപ്‌ന പദ്ധതിയായ ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ സാധ്യതാപഠനം നിര്‍ത്തിവച്ചു

ഇടുക്കി ജില്ലയുടെ സ്വപ്‌ന പദ്ധതിയായ ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ സാധ്യതാപഠനം നിര്‍ത്തിവച്ചു

Apr 16, 2026 - 17:37
 0
ഇടുക്കി ജില്ലയുടെ സ്വപ്‌ന പദ്ധതിയായ ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ സാധ്യതാപഠനം നിര്‍ത്തിവച്ചു
This is the title of the web page

ഇടുക്കി: കേരളത്തെയും തമിഴ്‌നാടിനെയും ബന്ധിപ്പിക്കുന്ന ഇടുക്കി ജില്ലയുടെ സ്വപ്‌ന പദ്ധതിയായ ഗ്രീന്‍ഫീല്‍ഡ് ഹൈവേ ഉപേക്ഷിച്ചതായി വിവരം. കൊച്ചിയില്‍നിന്ന് ആരംഭിച്ച് മുവാറ്റുപുഴ, നെടുങ്കണ്ടം വഴി തമിഴ്‌നാട് തേനിയില്‍ എത്തുന്ന തരത്തില്‍ വിഭാവനം ചെയ്ത പാതയുടെ സാധ്യതാപഠനം നിര്‍ത്തിവച്ചിരിക്കുകയാണ്. ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളായ കൊച്ചിയേയും മധുരയേയും കുറഞ്ഞദൂരത്തില്‍ ബന്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഹൈവേ പ്രഖ്യാപിച്ചത്. ഇതിന്റെ സാധ്യത വിലയിരുത്തുംമുമ്പേ അലൈന്‍മെന്റ് നിര്‍ണയം ഉള്‍പ്പെടെയുള്ള പ്രാഥമിക നടപടി ഏതാനും വര്‍ഷംമുമ്പ് ആരംഭിച്ചിരുന്നു. നിലവിലെ റോഡുകളെ ബന്ധിപ്പിക്കാതെ മലയോര മേഖലയില്‍ പുതിയ പാത നിര്‍മിക്കുമെന്നുമായിരുന്നു പ്രഖ്യാപനം. എന്നാല്‍ വന്‍ സാമ്പത്തിക ചെലവ് ഉണ്ടാകുന്നതിനാല്‍ ഡിപിആര്‍ നടപടി നിര്‍ത്തിവച്ചതായാണ് ദേശീയപാത അതോറിറ്റി നല്‍കുന്ന വിശദീകരണം. കേരളവും തമിഴ്‌നാടും തമ്മിലുള്ള ചരക്കുനീക്കവും ഗതാഗതവും കൂടുതല്‍ സുഗമമാകുമെന്നതിനൊപ്പം ഇടുക്കിയുടെ ടൂറിസം, സുഗന്ധവ്യഞ്ജന കയറ്റുമതിക്കും വലിയ പ്രതീക്ഷ നല്‍കിയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow