ഇഎസ്എ: വണ്ടന്‍മേട് പഞ്ചായത്തില്‍ പ്രത്യേക ഗ്രാമസഭ ചേര്‍ന്നു
ഇഎസ്എ: വണ്ടന്‍മേട് പഞ്ചായത്തില്‍ പ്രത്യേക ഗ്രാമസഭ ചേര്‍ന്നു
ഇടുക്കി: ഇഎസ്എ വിജ്ഞാപനവുമായി ബന്ധപ്പെട്ട് വണ്ടന്‍മേട് പഞ്ചായത്തില്‍ പ്രത്യേക ഗ്രാമസഭ ചേര്‍ന്നു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ ബാലസിങ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ ജേക്കബ് പ്രമേയാവതരണവും വിഷയാവതരണം മാസ് എന്റര്‍പ്രൈസസ് മാനേജര്‍ സാത്തി രാജനും നടത്തി. വൈസ് പ്രസിഡന്റ് ബിജു ആക്കാട്ടുമുണ്ടയില്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം മിനി പ്രിന്‍സ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം ജോബന്‍ പനോസ്, മുതിര്‍ന്ന പഞ്ചായത്തംഗം ജി പി രാജന്‍, ജാന്‍സി റെജി, ലക്ഷ്മി ശരവണന്‍, പഞ്ചായത്ത് സെക്രട്ടറി ജെറിന്‍ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്തംഗങ്ങള്‍, വ്യാപാരി സംഘടനാ പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ സംഘടന പ്രതിനിധികള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ പങ്കെടുത്തു.
What's Your Reaction?