ഇടുക്കി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ഇടുക്കി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

Mar 20, 2026 - 13:28
Mar 20, 2026 - 13:56
 0
ഇടുക്കി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്
This is the title of the web page

ഇടുക്കി: ഇടുക്കി നിയോജകമണ്ഡലം സീറ്റ് കോണ്‍ഗ്രസിന് വിട്ടുനല്‍കിയതില്‍ കേരള കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു. റോഷി അഗസ്റ്റിനെ നേരിടാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വേണമെന്ന വാദമുയര്‍ത്തിയാണ് സീറ്റ് ഏറ്റെടുത്തത്. കെപിസിസി വൈസ് പ്രസിഡന്റ് റോയി കെ പൗലോസാണ് യുഡിഎഫ് സ്ഥാനാര്‍ഥി. അതേസമയം മുന്നണിക്കുള്ളിലെ തര്‍ക്കം പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. റോയി കെ പൗലോസിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ കോണ്‍ഗ്രസിലെ ഒരുവിഭാഗവും അസംതൃപ്തിയിലാണ്.
ഇടുക്കി സീറ്റ് മോഹിച്ച് ചിലര്‍ രഹസ്യനീക്കം നടത്തിയതായി കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗം അഡ്വ. തോമസ് പെരുമന കുറ്റപ്പെടുത്തി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഫ്രാന്‍സിസ് ജോര്‍ജിനെയും ഇത്തവണ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെയും തോല്‍പ്പിക്കാന്‍ ചിലയാളുകള്‍ നീക്കം നടത്തിയായും ബോധ്യപ്പെട്ടു. ജില്ലയിലെ ഭൂപ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടത് കേരള കോണ്‍ഗ്രസാണ്. നിര്‍മാണ നിരോധനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ യുഡിഎഫ് തിരസ്‌കരിച്ചിട്ടും കേരള കോണ്‍ഗ്രസ് ഒറ്റയ്ക്ക് സമരം നടത്തിയതായും തോമസ് പെരുമന പറഞ്ഞു.
1977ല്‍ ഇടുക്കി നിയോജകമണ്ഡലം രൂപീകൃതമായശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മത്സരിച്ചത് രണ്ടുതവണ മാത്രമാണ്. എട്ടുതവണ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് മത്സരിച്ചത്. ഈ കാലയളവില്‍ രണ്ടുതവണ മാത്രമാണ് എല്‍ഡിഎഫിന് വിജയിക്കാന്‍ കഴിഞ്ഞത്. കഴിഞ്ഞ 25 വര്‍ഷമായി റോഷി അഗസ്റ്റിനാണ് നിയമസഭാംഗം.
2021ല്‍ കേരള കോണ്‍ഗ്രസ് മാണി - ജോസഫ് വിഭാഗങ്ങള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. ഇത്തവണ റോഷി അഗസ്റ്റിനെ നേരിടാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വേണമെന്ന് ഡിസിസിയുടെ നിര്‍ദേശം യുഡിഎഫില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചു. ഒടുവില്‍ കോണ്‍ഗ്രസിന്റെ പിടിവാശിക്കുമുമ്പില്‍ കേരള കോണ്‍ഗ്രസ് കീഴടങ്ങി.

What's Your Reaction?

like

dislike

love

funny

angry

sad

wow