ബിനോജ് സഹായനിധി: ഒന്നാംഘട്ടം സമാഹരിച്ചത് 16.5 ലക്ഷം: ആകെ വേണ്ടത് 50 ലക്ഷം

ബിനോജ് സഹായനിധി: ഒന്നാംഘട്ടം സമാഹരിച്ചത് 16.5 ലക്ഷം: ആകെ വേണ്ടത് 50 ലക്ഷം

Mar 18, 2026 - 14:53
 0
ബിനോജ് സഹായനിധി: ഒന്നാംഘട്ടം സമാഹരിച്ചത് 16.5 ലക്ഷം: ആകെ വേണ്ടത് 50 ലക്ഷം
This is the title of the web page

ഇടുക്കി: കരള്‍രോഗ ബാധിതനായി ദുബായില്‍ ആശുപത്രിയില്‍ കഴിയുന്ന കട്ടപ്പന അമ്പലക്കവല പുത്തന്‍പുരയ്ക്കല്‍ ബിനോജ് ബാലനെ നാട്ടിലെത്തിക്കുന്നതിനും തുടര്‍ചികിത്സയ്ക്കുമായി ആദ്യഘട്ടത്തില്‍ 16.5 ലക്ഷം രൂപ സമാഹരിച്ചു. വിവിധ സംഘടനകളുടെ സഹകരണത്തോടെ ധനസമാഹരണം നടത്തിയത്. ദുബായില്‍ തുടര്‍ചികിത്സ പ്രായോഗികമല്ലാത്തതിനാല്‍ എയര്‍ ആംബുലന്‍സില്‍ നാട്ടിലെത്തിക്കേണ്ടതുണ്ട്. കൂടാതെ, അടിയന്തരമായി കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനായി 50 ലക്ഷം രൂപ ചെലവാകും.
നഗരസഭാ ചെയര്‍പേഴ്സണ്‍ ജോയി വെട്ടിക്കുഴി ചെയര്‍മാനായും എസ്എന്‍ഡിപി യോഗം മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍ കണ്‍വീനറായും ജനകീയ സമിതി രൂപീകരിച്ചു. യൂണിയന്‍ ബാങ്ക് കട്ടപ്പന ശാഖയില്‍ 352802010042506 എന്ന നമ്പരില്‍ അക്കൗണ്ടും തുറന്നിട്ടുണ്ട്. ഐഎഫ്എസ് കോഡ്: യുബിഐഎന്‍0535281.

What's Your Reaction?

like

dislike

love

funny

angry

sad

wow