കട്ടപ്പന കല്യാണത്തണ്ടിലെ വൈദ്യുതി പോസ്റ്റുകള്‍ നിലംപൊത്താറായ നിലയില്‍: ഭീതിയോടെ നാട്ടുകാര്‍

കട്ടപ്പന കല്യാണത്തണ്ടിലെ വൈദ്യുതി പോസ്റ്റുകള്‍ നിലംപൊത്താറായ നിലയില്‍: ഭീതിയോടെ നാട്ടുകാര്‍

Mar 18, 2026 - 15:11
 0
കട്ടപ്പന കല്യാണത്തണ്ടിലെ വൈദ്യുതി പോസ്റ്റുകള്‍ നിലംപൊത്താറായ നിലയില്‍: ഭീതിയോടെ നാട്ടുകാര്‍
This is the title of the web page

ഇടുക്കി: കട്ടപ്പന കല്യാണത്തണ്ടില്‍ ചരിഞ്ഞനിലയിലുള്ള വൈദ്യുതി പോസ്റ്റുകള്‍ക്കും പ്രദേശവാസികള്‍ക്കും വാഹനയാത്രികര്‍ക്കും ഭീഷണി. നവീകരണത്തിന്റെ ഭാഗമായി കഴിഞ്ഞദിവസങ്ങളില്‍ സ്ഥാപിച്ച പോസ്റ്റുകള്‍ കൃത്യമായി ഉറപ്പിക്കുകയോ സ്റ്റേ കമ്പി ഉപയോഗിച്ച് ബലപ്പെടുത്തുകയോ ചെയ്തിട്ടില്ല. ചൊവ്വാഴ്ച പെയ്ത ശക്തമായ മഴയില്‍ ഏതാനും പോസ്റ്റുകള്‍ നിലംപൊത്തി. മറ്റുള്ളവ ഏതുസമയത്തും നിലംപതിക്കാറായ നിലയിലുമാണ്.
ലൈന്‍ നവീകരണത്തിന്റെ ഭാഗമായി വലിയ ഇരുമ്പ് പോസ്റ്റുകളും കോണ്‍ക്രീറ്റ് പോസ്റ്റുകളുമാണ് കല്യാണത്തണ്ടിന്റെ വിവിധ മേഖലകളില്‍ സ്ഥാപിച്ചത്. എന്നാല്‍, ചുവട് കൃത്യമായി ഉറപ്പിക്കുകയോ സ്റ്റേ കമ്പി ഉപയോഗിച്ച് വലിച്ചുകെട്ടി ബലപ്പെടുത്തുകയോ ചെയ്തിട്ടില്ല. ചില പോസ്റ്റുകള്‍ തൊട്ടടുത്തുള്ള മരത്തില്‍ കെട്ടിവെച്ച നിലയിലാണ്. കഴിഞ്ഞദിവസം വീടിനുസമീപത്തുണ്ടായിരുന്ന പോസ്റ്റ് നിലംപൊത്തി. പ്രദേശവാസിയായ സുകുമാരന്‍ തലനാരിഴയ്ക്കാണ് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്.
ഇതുസംബന്ധിച്ച് നാട്ടുകാര്‍ കരാറുകരോട് പരാതിപ്പെട്ടിട്ടും നടപടിയില്ല. വേനല്‍മഴ തുടര്‍ന്നാല്‍ മറ്റ് പോസ്റ്റുകള്‍ കൂടി നിലംപൊത്താനുള്ള സാധ്യതയുണ്ട്. സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പെടെ കടന്നുപോകുന്ന റോഡിലാണ് അപകടഭീഷണി. പോസ്റ്റുകള്‍ ബലപ്പെടുത്തി അപകടസാധ്യത ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow