കട്ടപ്പനയില്‍ ബോധവല്‍ക്കരണ ക്ലാസും പോഷകാഹാര പ്രദര്‍ശനവും മെഡിക്കല്‍ ക്യാമ്പും
കട്ടപ്പനയില്‍ ബോധവല്‍ക്കരണ ക്ലാസും പോഷകാഹാര പ്രദര്‍ശനവും മെഡിക്കല്‍ ക്യാമ്പും

ഇടുക്കി: കട്ടപ്പന നഗരസഭയുടെയും ഐസിഡിഎസിന്റെയും നേതൃത്വത്തില്‍ ആരോഗ്യകരമായ ഭക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി പോഷകാഹാര പ്രദര്‍ശനവും കുട്ടികള്‍ക്കായി മെഡിക്കല്‍ ക്യാമ്പും നടന്നു. നഗരസഭാ വൈസ് ചയര്‍മാന്‍ അഡ്വ. കെജെ ബെന്നി പരിപാടി ഉദ്ഘാടനം ചെയ്തു. ആയുര്‍വേദ ആശുപത്രി ഡോ. കൃഷ്ണപ്രിയ ക്യാമ്പ് നയിച്ചു . നഗരസഭാ കൗണ്‍സിലര്‍ ജോയ് ആനിത്തോട്ടം അധ്യക്ഷനായി. സിഡി പിഓ ആര്‍ ലേഖ, ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരായ ദീപാ സെബാസ്റ്റ്യന്‍, രാധാമണി, നഗരസഭ കൗണ്‍സിലര്‍മാരായ മായ ബിജു, ബിന്ദുലതാ രാജു , സോണിയ ജെയ്ബി , സിജു ചക്കുംമൂട്ടില്‍, പ്രശാന്ത് രാജു , ലീലാമ്മ ബേബി, ജൂലി റോയ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






