കെ സി ജോര്‍ജിന് വിടചൊല്ലാന്‍ നാട്
കെ സി ജോര്‍ജിന് വിടചൊല്ലാന്‍ നാട്

ഇടുക്കി: അന്തരിച്ച നാടകകൃത്തും സംസ്ഥാന പുരസ്‌കാര ജേതാവുമായ കട്ടപ്പന കുമ്പുക്കല്‍ കെ.സി ജോര്‍ജിന്റെ(51) സംസ്‌കാരം ബുധനാഴ്ച വൈകിട്ട് 4ന് കട്ടപ്പന വള്ളക്കടവ് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍ നടക്കും. മന്ത്രി റോഷി അഗസ്റ്റിന്‍, സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി, ബിജെപി ദേശീയ സമിതിയംഗം ശ്രീനഗരി രാജന്‍ തുടങ്ങി വിവിധ സാമൂഹിക, സാംസ്‌കാരിക, ചലച്ചിത്ര മേഖലകളിലെ പ്രമുഖര്‍ അന്ത്യോപചാരമര്‍പ്പിച്ചു. ബാല്യകാലം മുതല്‍ നാടകരചനയെ ജീവിതസപര്യയാക്കിയ എഴുത്തുകാരന്‍, സംസ്ഥാന സര്‍ക്കാരിന്റെ പ്രൊഫഷണല്‍ നാടക പുരസ്‌കാരം രണ്ടുതവണ ജില്ലയിലെത്തിച്ച കലാകാരന്‍, കെ സി ജോര്‍ജിന്റെ വിയോഗത്തിലൂടെ നഷ്ടമാകുന്നത് നാടക ലോകത്ത് ഇടുക്കിയുടെ പേര് എഴുതിച്ചേര്‍ത്ത പ്രതിഭയെയാണ്. 2010ല്‍ കോഴിക്കോട് സാഗര്‍ കമ്യൂണിക്കേഷന്‍സിന്റെ 'കുമാരന്‍ ഒരു കുടുംബനാഥന്‍' ഈവര്‍ഷം കായംകുളം ദേവ കമ്യൂണിക്കേഷന്‍സിന്റെ 'ചന്ദ്രികാവസന്തം' എന്നീ രചനകള്‍ക്കാണ് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നാടകകൃത്തിനുള്ള പുരസ്‌കാരങ്ങള്‍ ലഭിച്ചത്. നാടക രചനയ്ക്കൊപ്പം എച്ച്‌സിഎന്‍ ചാനലില്‍ ലേഖകനായും വാര്‍ത്താ അവതാരകനായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.
What's Your Reaction?






