ലഹരി വിരുദ്ധ സൈക്കിള്‍ റാലി 5ന് ചേറ്റുകുഴിയില്‍
ലഹരി വിരുദ്ധ സൈക്കിള്‍ റാലി 5ന് ചേറ്റുകുഴിയില്‍

ഇടുക്കി: ദേശീയ കായികവേദിയും ജില്ലാ സൈക്ലിങ് അസോസിയേഷനും ചേര്‍ന്ന് 5ന് രാവിലെ 10ന് ലഹരി വിരുദ്ധ സൈക്കിള്‍ റാലി നടത്തും. വണ്ടന്‍മേട് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മാനങ്കേരില്‍ ഉദ്ഘാടനം ചെയ്യും. സ്പോര്‍ട്സ് ആണ് ലഹരി എന്ന മുദ്രാവാക്യമുയര്‍ത്തി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, നവജീവന്‍ സൈക്ലിങ് ക്ലബ്, ചേറ്റുകുഴി, ആമയാര്‍ എംഇഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. ക്ലബ്ബ് പ്രസിഡന്റ് രഘു കുമ്പളന്താനം അധ്യക്ഷനായി. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി വിജയകുമാര്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കും. തുടര്‍ന്ന് സൈക്കിള്‍ റാലി ആമയാര്‍ എംഇഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തിച്ചേരുമ്പോള്‍ കായിക പരിശീലന ക്യാമ്പ് ആരംഭിക്കും. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി പി എ ഷാജിമോന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കേരളാ സൈക്ലിങ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് എന്‍ രവീന്ദ്രന്‍, ജില്ലാ സൈക്ലിങ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ജോര്‍ളി കുര്യന്‍, സെക്രട്ടറി എ പി മുഹമ്മദ് ബഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കും.
What's Your Reaction?






