നാരുപാറ ശ്രീഅന്നപൂര്‍ണേശ്വരി ഭദ്രകാളിദേവി ഗുരുദേവക്ഷേത്രത്തിലെ ഉത്സവം സമാപിച്ചു
നാരുപാറ ശ്രീഅന്നപൂര്‍ണേശ്വരി ഭദ്രകാളിദേവി ഗുരുദേവക്ഷേത്രത്തിലെ ഉത്സവം സമാപിച്ചു

ഇടുക്കി: നാരുപാറ ശ്രീഅന്നപൂര്‍ണേശ്വരി ഭദ്രകാളിദേവി ഗുരുദേവക്ഷേത്രത്തിലെ തിരുവുത്സവം സമാപിച്ചു. സമാപനദിനത്തില്‍ രാവിലെ പള്ളിയുണര്‍ത്തല്‍, നിര്‍മാല്യദര്‍ശനം, അഷ്ടദ്രവ്യമഹാ ഗണപതിഹോമം, പന്തീരടിപൂജ , ഉച്ചയ്ക്ക് 1ന് പ്രസാദമൂട്ട്, വൈകിട്ട് 5ന് നടതുറക്കല്‍ തുടര്‍ന്ന് കൊടിമരച്ചുവട്ടില്‍ പറയെടുക്കലും നടന്നു. വൈകിട്ട് 6ന് കാല്‍വരിമൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ നിന്ന് താലപ്പൊലി, തെയ്യം, രഥം നാസിക്‌ഡോള്‍, വാദ്യമേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ താലപ്പൊലിഘോഷയാത്ര നടന്നു. എസ്എന്‍ഡിപി യോഗം ഇടുക്കി യൂണിയന്‍ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് സന്ദേശം നല്‍കി. ക്ഷേത്രം തന്ത്രി സുരേഷ് ശ്രീധരന്‍ തന്ത്രികള്‍, ക്ഷേത്രം മേല്‍ശാന്തി സുരേഷ് ബാബുനാഥ ശര്‍മ, ശാന്തിമാരായ സോജു, പ്രദീഷ് ശാന്തികള്‍ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. ക്ഷേത്രം രക്ഷാധികാരി വിശ്വനാഥന്‍ ചാലില്‍, ശാഖായോഗം പ്രസിഡന്റ് സുരേഷ് ബാബു തേവര്‍കാട്ടില്‍, വൈസ് പ്രസിഡന്റ് തങ്കച്ചന്‍ പുത്തേട്ട് സെക്രട്ടറി സുനില്‍ കൊച്ചയ്യത്ത്, യൂണിയന്‍ കൗണ്‍സിലര്‍ മനേഷ് കുടിക്കായ്ത്ത് കമ്മിറ്റിയംഗങ്ങളായ റെജി നമ്പ്യാര്‍മഠത്തില്‍, സാബു പാടയ്ക്കല്‍, ദീപക് ചാലില്‍ , അജീഷ് വാത്താത്ത് ശിവപ്രസാദ് വേഴമ്പംതുണ്ടിയില്‍ , ജിന്റോ കുറിഞ്ഞിത്താഴെ, സുരേഷ് പുത്തന്‍തറയില്‍, ദേവസ്വം സെക്രട്ടറി സന്തോഷ് വാത്താത്ത് എന്നിവര്‍ നേതത്വം നല്‍കി.
What's Your Reaction?






