അടിമാലി പഞ്ചായത്തില്‍ സ്‌പോര്‍ട്‌സ് കിറ്റ് വിതരണം ചെയ്തു
അടിമാലി പഞ്ചായത്തില്‍ സ്‌പോര്‍ട്‌സ് കിറ്റ് വിതരണം ചെയ്തു

ഇടുക്കി: അടിമാലി പഞ്ചായത്തില്‍ സ്പോര്‍ട്സ് കിറ്റുകള്‍ വിതരണം ചെയ്തു. പ്രസിഡന്റ് സൗമ്യ അനില്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. യുവജനതയെ കൂടുതലായി കായിക രംഗത്തേക്കാകര്‍ഷിക്കുന്നതിനും കായിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ക്ലബുകള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കുന്നതിനും വേണ്ടിയാണ് സ്പോര്‍ട്സ് കിറ്റുകള്‍ വിതരണം ചെയ്തത്. 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ രേഖ രാധാകൃഷ്ണന്‍, രാജു, മനീഷ് നാരായണന്‍, സിദ്ദിഖ്, സെക്രട്ടറി നന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






