ഇടുക്കി: തൊടുപുഴ-പുളിയന്‍മല സംസ്ഥാനപാതയില്‍ പുളിയന്‍മലയ്ക്ക് സമീപം ടോറസ് ലോറി കുടുങ്ങി മണിക്കൂറുകള്‍ ഗതാഗതം തടസപ്പെട്ടു. നിരവധി വാഹനങ്ങള്‍ റോഡില്‍ കുടുങ്ങി. കട്ടപ്പന പൊലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ലോറി മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.