കട്ടപ്പനയിൽ ഋഷി പഞ്ചമി ദിനാഘോഷവും കുടുംബ സംഗമവും
കട്ടപ്പനയിൽ ഋഷി പഞ്ചമി ദിനാഘോഷവും കുടുംബ സംഗമവും

ഇടുക്കി: അഖില കേരള വിശ്വകര്‍മ മഹാസഭ ഇടുക്കി താലൂക്ക് യൂണിയന്‍ ഋഷി പഞ്ചമി ആഘോഷവും കുടുംബസംഗമവും നടത്തി. യൂണിയന്‍ പ്രസിഡന്റ് ഇ ആര്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഹരിദാസ് ആചാരിയുടെ കാര്‍മികത്വത്തില്‍ പ്രാര്‍ഥനകളോടെ ചടങ്ങുകള്‍ ആരംഭിച്ചു.
വിശ്വകര്‍മ സമുദായം പിന്നോക്കാവസ്ഥയിലായിട്ടും ഭരണഘടന വിഭാവനം ചെയ്യുന്നതുപോലെ മറ്റ് മത വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന സാമൂഹികനീതി ലഭിക്കുന്നില്ലെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ സി.എന്‍. രാജപ്പന്‍ ആചാരി അധ്യക്ഷനായി. നഗരസഭാ കൗണ്‍സിലര്‍മാരായ ധന്യ അനില്‍, ഐബിമോള്‍ രാജന്‍ എന്നിവര്‍ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. വിശ്വകര്‍മ നവോത്ഥാന്‍ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് മുരളീദാസ് സാഗര്‍ ഋഷിപഞ്ചമി സന്ദേശം നല്‍കി. ഭാരവാഹികളായ പി.കെ. മധു, പി.എന്‍. കൃഷ്ണന്‍കുട്ടി, പി.വി.ശശീന്ദ്രന്‍, ലതാ രാജന്‍, സുധ നാരാജന്‍, വത്സമ്മ വിജയന്‍, ശാരിക രാജന്‍, രാജി ഗോപാലകൃഷ്ണന്‍, സുഭാഷ് എം വി, ശരണ്യ റെജി, സ്‌കന്ദന്‍ ഹരിലാല്‍, അഭിറാം ശശിധരന്‍, മോഹന്‍ വാഴാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






