കെഎച്ച്ആര്‍എ പൂപ്പാറ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

കെഎച്ച്ആര്‍എ പൂപ്പാറ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

Feb 13, 2025 - 00:49
 0
കെഎച്ച്ആര്‍എ പൂപ്പാറ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു
This is the title of the web page

ഇടുക്കി: ഓള്‍ കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ പൂപ്പാറ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിഷാ ദിലീപ് ഉദ്ഘാടനം ചെയ്തു ഹോട്ടല്‍, റസ്റ്റോറന്റ്, ബേക്കറി, റിസോര്‍ട്ട് തുടങ്ങിയ ഭക്ഷ്യ ഉല്‍പാദന വിതരണ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്നവരുടെ ക്ഷേമത്തിനും അവകാശത്തിനും വേണ്ടി നിലകൊള്ളുന്ന കേരളത്തിലെ ഏക സംഘടനയാണ് കെഎച്ച്ആര്‍എ. ജില്ലയിലെ പ്രധാന ടൂറിസം ഇടത്താവളമായ പൂപ്പാറയിലെ ഭക്ഷ്യ ഉല്‍പാദന വിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ക്ഷേമത്തിനും അവകാശങ്ങള്‍ക്കും വേണ്ടിയാണ് പുതിയ യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചത്. യൂണിറ്റ് രൂപീകരണത്തിന്റെ ഭാഗമായി അംഗങ്ങള്‍ക്ക് മെമ്പര്‍ഷിപ്പ് കാര്‍ഡ് വിതരണവും ,മുതിര്‍ന്ന അംഗങ്ങളെ ആദരിക്കലും ഹെല്‍ത്ത് കാര്‍ഡ് വിതരണവും നടന്നു. പഞ്ചായത്തംഗം എസ് വനരാജ്, ജില്ലാ പ്രസിഡന്റ് എം എസ് അജി, ദേവികുളം ഫുഡ് സേഫ്റ്റി ഓഫീസര്‍ ആന്‍ മേരി, ട്രഷറര്‍ മുഹമ്മദ് ഷെരിഫ്, ,ശാന്തന്‍പാറ സിഐഎസി മനോജ്കുമാര്‍ ,സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷാജി ,വര്‍ക്കിങ് പ്രസിഡന്റ് കെ എം ജോര്‍ളി തുടങ്ങിയവര്‍ പങ്കെടുത്തു. ടി കെ അനീഷ് പ്രസിഡന്റും ടി എം ഹാരിസ് സെക്രട്ടറിയും പി പി സലിം ട്രഷററും വനിതാ വിങ് പ്രസിഡന്റായി സി കെ മായ, സെക്രട്ടറി ജാസ്മിന്‍ മാഹിന്‍, ട്രഷറര്‍ പ്രീതി അനീഷ് എന്നിവര്‍ ഉള്‍പ്പെടുന്ന 19 അംഗ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow