കട്ടപ്പനയില്‍ 7.5 കോടിയുടെ പിഎസ് സി ജില്ലാ ആസ്ഥാന മന്ദിരം: 21ന് മന്ത്രി റോഷി അഗസ്റ്റിന്‍ ശിലാസ്ഥാപനം നിര്‍വഹിക്കും
കട്ടപ്പനയില്‍ 7.5 കോടിയുടെ പിഎസ് സി ജില്ലാ ആസ്ഥാന മന്ദിരം: 21ന് മന്ത്രി റോഷി അഗസ്റ്റിന്‍ ശിലാസ്ഥാപനം നിര്‍വഹിക്കും

ഇടുക്കി:പിഎസ് സി ജില്ലാ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം 21ന് കട്ടപ്പനയില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. അമ്പലക്കവലയിലെ 20 സെന്റ് സ്ഥലത്ത് 7.5 കോടി രൂപ മുതല്‍മുടക്കിയാണ് നാലുനിലകളിലായി മന്ദിരം നിര്‍മിക്കുന്നത്. മന്ത്രി റോഷി അഗസ്റ്റിന്റെ നിരന്തര ഇടപെടലുകളെ തുടര്‍ന്നാണ് പുതിയ മന്ദിരം യാഥാര്‍ഥ്യമാകുന്നത്.
200 പേരെ ഒരേസമയം പരീക്ഷയ്ക്കിരുത്താന്‍ കഴിയുന്ന ആധുനിക നിലവാരത്തിലുള്ള ഓണ്‍ലൈന്‍ പരീക്ഷാഹാള്‍ ഉണ്ടാകും. നാലുനില കെട്ടിടത്തില്‍ അതിഥി മുറി, ഇന്റര്‍വ്യൂ ഹാള്‍, റിക്രൂട്ട്മെന്റ് വിങ്, സര്‍വീസ് വെരിഫിക്കേഷന്‍ വിങ്, പരീക്ഷാവിഭാഗം, ശൗചാലയ കോംപ്ലക്‌സ് തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളുമുണ്ട്. 2024ലെ ബജറ്റിലാണ് പുതിയ മന്ദിരം പ്രഖ്യാപിച്ചത്. തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് നല്‍കിയ എസ്റ്റിമേറ്റ് അംഗീകരിച്ച് ഭരണാനുമതിയും ഫണ്ടും ലഭ്യമാക്കി. നിലവില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് പുതിയ ബഹുനിലമന്ദിരത്തിലേക്ക് മാറുന്നത് ഉദ്യോഗാര്‍ഥികളെക്ക് ഏറെ ഉപകാരപ്രദമാകും.
What's Your Reaction?






