അടിമാലി മില്ലുംപടി- സ്‌നേഹദീപം റോഡിൽ യാത്രാക്ലേശം രൂക്ഷം
അടിമാലി മില്ലുംപടി- സ്‌നേഹദീപം റോഡിൽ യാത്രാക്ലേശം രൂക്ഷം

ഇടുക്കി : അടിമാലി പഞ്ചായത്തിലെ മില്ലുംപടി സ്‌നേഹദീപം റോഡിൽ യാത്രാ ക്ലേശം രൂക്ഷം. നിരവധി കുടുംബങ്ങള്‍ ഉപയോഗിക്കുന്ന റോഡിൽ അറ്റകുറ്റപ്പണികൾ നടത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. മുമ്പ് ടാറിങ് ജോലികള്‍ നടത്തിയെങ്കിലും ഏതാനും മാസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ ടാറിങ് ഇളകി പോയി. വെള്ളക്കെട്ടുള്ള പ്രദേശത്ത് ടാറിങ്ങിനു പകരം കോണ്‍ക്രീറ്റ് ജോലികള്‍ നടത്തി റോഡ് യാത്രാ യോഗ്യമാക്കണമെന്നാണ് ഉയരുന്ന ആവശ്യം.
അംബേദ്ക്കര്‍ റോഡുമായിട്ടാണ് മില്ലുംപടി സ്‌നേഹദീപം റോഡ് സംഗമിക്കുന്നത്.റോഡ് പൊട്ടിപൊളിഞ്ഞ് കിടക്കുന്നതിനാല്‍ ടാക്‌സി വാഹനങ്ങള്‍ ഇതുവഴി കടന്നുവരാന്‍ മടിക്കുന്നു. മഴക്കാലമെത്തുന്നതോടെ കുഴികളില്‍ ആകെ വെള്ളക്കെട്ടും രൂപം കൊള്ളും.ഈ റോഡിന്റെ നിര്‍മാണജോലികള്‍ ഫലപ്രദമായ രീതിയില്‍ പൂര്‍ത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
What's Your Reaction?






