അടിമാലി മാങ്കടവ് മേഖലയില്‍ വന്യജീവി സാന്നിധ്യം
അടിമാലി മാങ്കടവ് മേഖലയില്‍ വന്യജീവി സാന്നിധ്യം
ഇടുക്കി: അടിമാലി മാങ്കടവ് ശ്രീദേവി എല്‍പി സ്‌കൂളിന് സമീപമുള്ള കൃഷിയിടത്തില്‍ വന്യജീവിയുടെ സാന്നിധ്യമെന്ന് സംശയം. കഴിഞ്ഞ ദിവസം കൊക്കോ പറിക്കുന്നതിനെത്തിയ പ്രദേശവാസി സന്തോഷ് മരത്തിന്റെ മുകളില്‍ നിന്ന് അജ്ഞാത ജീവി ചാടിപോകുന്നത് കണ്ടിരുന്നു. തുടര്‍ന്ന് കൂമ്പന്‍പാറ ഫോറ്‌സറ്റ് റേഞ്ച് ഓഫീസില്‍ വിവരം അറിയിച്ചു. വനപാലകര്‍ നടത്തിയ തെരച്ചിലില്‍ വന്യജീവിയുടെ കാല്‍പ്പാട് കണ്ടെത്തി. മനുഷ്യ വന്യ ജീവി സംഘര്‍ഷ ലഘൂകരണ കോ-ഓര്‍ഡിനേഷന്‍ അംഗം കെ ബുള്‍ബേന്ദ്രനും സ്ഥലത്തെത്തിയിരുന്നു.
What's Your Reaction?

